ബി​രു​ദ​ദാ​ന ച​ട​ങ്ങ്: രാ​ജു നാ​രാ​യ​ണ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, June 17, 2025 3:28 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് വ്യാ​ഴാ​ഴ്ച ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. 400 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പാ​ലാ രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ച​ല്യൂ​സ് മോ​ൺ. റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കോ​ള​ജ് ബ​ർ​സാ​ർ റ​വ ഫാ.​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.

നാ​ക്ക് റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ എ ​പ്ല​സ് പ്ല​സ് ആ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ബി​രു​ദ​ധാ​രി​ക​ളെ സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ്.

ച​ട​ങ്ങി​ൽ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. ഈ ​വ​ർ​ഷം യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും കാ​ന്പ​സ് പ്ലെ​യ്സ്മെ​ന്‍റ് വ​ഴി ജോ​ലി ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.