പാ​ലാ ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Tuesday, June 17, 2025 12:08 AM IST
പാ​ലാ: ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴിയാ​യ ഭാ​ഗ​ങ്ങ​ളി​ല്‍ പേ​വിം​ഗ് ടൈ​ല്‍ വി​രി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത്.

സ്റ്റാ​ന്‍​ഡി​ൽ പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ നി​ര്‍​ത്തു​ന്ന ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വ​ലി​യ കു​ഴി​ക​ള്‍ ഇ​വി​ടെ രൂ​പ​പ്പെ​ട്ടി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ല്‍ കു​ഴി​ക​ളി​ല്‍ ചെ​ളി​വെ​ള്ളം നി​റ​യു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. ബ​സു​ക​ള്‍ ക​ട​ന്നുപോ​കു​മ്പോ​ള്‍ കു​ഴി​ക​ളി​ല്‍​നി​ന്ന് മി​റ്റ​ലു​ക​ള്‍ തെ​റി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്തും പേ​വിം​ഗ് ടൈ​ലു​ക​ള്‍ വി​രി​ക്കു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​റും വൈ​സ്‌ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ജി ജോ​ജോ​യും മു​ന്‍​കൈ​യെ​ടു​ത്ത​തോ​ടെ​യാ​ണ് ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​നി​സി​പ്പ​ല്‍ എ​ൻ​ജി​നി​യ​ര്‍​ക്കാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല.