കൗ​തു​ക​മു​ണ​ര്‍​ത്തി കു​ട്ടി ബാ​ന്‍​ഡ് തെ​രേ​സി​യ​ന്‍ ബീ​റ്റ്‌​സ്
Tuesday, June 17, 2025 12:08 AM IST
ഭ​ര​ണ​ങ്ങാ​നം: കൊ​ച്ചു​കു​ട്ടി​ക​ള്‍ ബാ​ന്‍​ഡ് യൂ​ണി​ഫോ​മി​ല്‍ അ​ണി​നി​ര​ന്ന​പ്പോ​ള്‍ ക​ണ്ടു​നി​ന്ന​വ​ര്‍​ക്ക് കൗ​തു​കം. ഡ്രം, ​ബ്യൂ​ഗി​ള്‍ എ​ന്നി​വ​യൊ​ക്കെ വ​ള​രെ മ​നോ​ഹ​ര​മാ​യി അ​ടു​ക്കുംചി​ട്ട​യുമോ​ടെ​ ഹൃ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച കൊ​ച്ചു​കു​ട്ടി​ക​ള്‍ ഏ​വ​രു​ടെ​യും കൈ​യ​ടി നേ​ടി. ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് ലി​റ്റി​ല്‍ ത്രേ​സ്യാ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച സ്‌​കൂ​ള്‍ ബാ​ന്‍​ഡ് തെ​രേ​സി​യ​ന്‍ ബീ​റ്റ്‌​സാ​ണ് ഹൃ​ദ്യ​മാ​യ​ത്.

ഏ​ഴ് ആ​ണ്‍​കു​ട്ടി​ക​ളും ഇ​രു​പ​ത് പെ​ണ്‍​കു​ട്ടി​ക​ളും ബാ​ന്‍​ഡി​ലെ അം​ഗ​ങ്ങ​ളാ​ണ്. ബാ​ന്‍​ഡ് മാ​സ്റ്റ​ര്‍ ഹെ​ലോ​യി​സ് കെ. ​കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം നേ​ടി​യ​ത്.

പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നുബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ട തെ​രേ​സി​യ​ന്‍ ബീ​റ്റ്‌​സ് പ്ര​ദ​ര്‍​ശ​നം സ്‌കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെയ്തു.