പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ ശു​ചി​മു​റിസ​മു​ച്ച​യം ന​ശി​ക്കു​ന്നു
Tuesday, June 17, 2025 3:17 AM IST
വൈ​ക്കം: വൈ​ക്കം ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​ന്‍റെ സ​മീ​പ​ത്തെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ.​ ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​നു കി​ഴ​ക്കുഭാ​ഗ​ത്ത് കോ​ട്ട​യം ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർമി​ച്ച കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​മാ​ണ് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ കി​ട​ന്ന് ന​ശി​ക്കു​ന്ന​ത്.

മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കും ​ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കും പ്രാ​ഥ​മി​കാ​വ​ശ്യം നി​ർ​വ​ഹി​ക്കാ​ൻ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന നി​ര​ന്ത​രാ​വ​ശ്യ​ത്തെത്തു​ട​ർ​ന്നാ​ണ് വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ധ​നസ​ഹാ​യ​ത്തോ​ടെ ശു​ചി​മു​റി സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​നു​ള്ളി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​ണി​ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ​

ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​നു കി​ഴ​ക്കു​ഭാ​ഗ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ല​ക്ഷ​ങ്ങ​ൾ വി​നി​യോ​ഗി​ച്ചു പ​ണി​ത കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.