ചങ്ങനാശേരി: കെസിഎസ്എല്‍ അതിരൂപതാതല പ്രവര്ത്തനവര്ഷാരംഭവും അനിമേറ്റേഴ്സ് സംഗമവും അവാര്‍ഡ് വിതരണവും എസ്ബി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. 2024-25 വര്‍ഷത്തെ മാര്‍ഗരേഖ പ്രകാശനം ചെയ്തു. മികച്ച കെസിഎസ്എല്‍ യൂണിറ്റുകള്‍ക്ക് അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ആന്റണി മൂലയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
എല്‍പി വിഭാഗത്തില്‍ ചങ്ങനാശേരി സെന്റ് ആന്‍സ്, യുപി വിഭാഗത്തില്‍ സെന്റ് ജോസഫ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ്, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ്ബി സ്കൂളുകള്‍ അവാര്‍ഡുകള്‍ നേടി. ഇന്നവേറ്റീവ് പ്രോഗ്രാമില്‍ യുപി വിഭാഗത്തില്‍ ആര്യങ്കാവ് സെന്റ് മേരീസും ഹൈസ്കൂള്‍ വിഭാഗത്തില്‍ പായിപ്പാട് സെന്റ് ജോസഫും അവാര്‍ഡുകള്‍ കരസ്ഥമാക്കി.
അതിരൂപതാ ചെയര്‍പേഴ്സണ്‍ തെരേസ ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ടോണി ചെത്തിപ്പുഴ, ഹെഡ്മാസ്റ്റര് വിനോദ് ബാബു, ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ, പ്രസിഡന്റ് റിന്‍സ് വര്‍ഗീസ്, സംസ്ഥാന ചെയര്‍പേഴ്സണ്‍ നേഹ മരിയ ജോസഫ്, ടിന്റു ആന്‍ ജയിംസ്, നോയല്‍ മാത്യു, സജിന്‍ എന്‍., സിസ്റ്റര്‍ അലീന മ്ലാവില്‍, സിസ്റ്റര്‍ സീനി, മനോജ് ചാക്കോ, ടോം ചാക്കോ, ജിജോമോന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.