റോ​ഡി​ല്‍ കളിവ​ള്ള​മി​റ​ക്കി പ്ര​തി​ഷേ​ധി​ച്ചു
Tuesday, June 17, 2025 3:17 AM IST
പെ​രു​വ: വ​ര്‍​ഷ​ങ്ങ​ളാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ല്‍ താ​റു​മാ​റാ​യി​ക്കി​ട​ക്കു​ന്ന വെ​ള്ളൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ചെ​ക്ക്പോ​സ്റ്റ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റോ​ഡി​ല്‍ കളിവ​ള്ള​മി​റ​ക്കി പ്ര​തി​ഷേ​ധി​ച്ചു. അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും​മൂ​ലം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന റോ​ഡ് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വെ​ള്ളൂ​ര്‍ ഹോ​ളി ഫാ​മി​ലി പ​ള്ളി കെ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. പ​ള്ളി​യി​ലെ മ​റ്റു സം​ഘ​ട​ന​ക​ളു​ടെ​യും അം​ഗ​ങ്ങ​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

റോ​ഡി​ല്‍ ക​ളി​വ​ള്ള​ങ്ങ​ള്‍ ഇ​റ​ക്കി​യും ചെ​ടി​ക​ള്‍ ന​ട്ടു​മാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ല​സ് കു​റ്റി​യാം​കോ​ണ​ത്തും ഭാ​ര​വാ​ഹി​ക​ളും സ​മ​ര​പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്‍​കി. ഫാ. ​സ്റ്റീ​ഫ​ന്‍ കു​ള​ക്കാ​ട്ടു​കു​ടി പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​പി ഫ​ണ്ടി​ല്‍​നി​ന്ന് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക നേ​ര​ത്തേ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തും റെ​യി​ല്‍​വേ ക​രാ​റു​കാ​ര​നെ പ​ണി​ക​ള്‍ ഏ​ല്‍​പ്പി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. ഏ​റെ​ക്കാ​ല​മാ​യി​ട്ടും റോ​ഡി​ന്‍റെ പ​ണി​ക​ള്‍ ന​ട​ക്കു​ന്നി​ല്ല. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ലെ‍ വെ​ള്ള​ക്കെ​ട്ട് കാ​ല്‍​ന​ട യാ​ത്ര​പോ​ലും പ​റ്റാ​ത്ത വി​ധ​ത്തി​ലാ​ക്കിയിരിക്കു കയാണ്.

ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് പ​രി​ക്കേ​ല്‍​ക്കു​ന്ന​തും പ​തി​വാ​യി. റോ​ഡ് ന​ന്നാ​ക്കാ​ന്‍ റെ​യി​ല്‍​വേ​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​റ്റ് അ​ധി​കാ​രി​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.