ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ൻ: വെ​ബ്സൈ​റ്റ് ഓ​പ്പ​ണാ​യി; സ്വ​ന്ത​മാ​യോ അ​ക്ഷ​യ വ​ഴി​യോ ചെ​യ്യാം
Tuesday, June 17, 2025 12:08 AM IST
കോ​​ട്ട​​യം: ക​​ര്‍​ഷ​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​നാ​​യി ദി​​വ​​സ​​ങ്ങ​​ള്‍ കൃ​​ഷി ഭ​​വ​​നു​​ക​​ളി​​ല്‍ കാ​​ത്തു​​നി​​ന്നി​​ട്ടും ക​​ഴി​​യാ​​ത്ത​​വ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​യി. ഇ​​നി​​മു​​ത​​ല്‍ ക​​ര്‍​ഷ​​ക ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഫാ​​ര്‍​മ​​ര്‍ ലോ​​ഗി​​ന്‍ വ​​ഴി സ്വ​​ന്ത​​മാ​​യോ അ​​ക്ഷ​​യ സെ​​ന്‍റ​​റു​​ക​​ള്‍, കോ​​മ​​ണ്‍ സ​​ര്‍​വീ​​സ് സെ​​ന്‍റ​​റു​​ക​​ള്‍ എ​​ന്നി​​വ വ​​ഴി​​യോ ചെ​​യ്യു​​ന്ന​​തി​​ന് വെ​​ബ്സൈ​​റ്റ് ഓ​​പ്പ​​ണാ​​യി. ഇ​​തു​​വ​​രെ ക​​ര്‍​ഷ​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ചെ​​യ്യാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്ന​​തു കൃ​​ഷി​​ഭ​​വ​​നു​​ക​​ള്‍​വ​​ഴി മാ​​ത്ര​​മാ​​യി​​രു​​ന്നു.

അ​​തി​​നാ​​ൽ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​ത്തു​​ന്ന​​തി​​നു കൃ​​ഷി​​ഭ​​വ​​നു​​ക​​ളി​​ല്‍ നീ​​ണ്ട ക്യൂ​​വാ​​യി​​രു​​ന്നു. ഇ​​തോ​​ടെ കൃ​​ഷി​​ഭ​​വ​​നു​​ക​​ളി​​ലെ ദൈ​​നം​​ദി​​ന ജോ​​ലി​​ക​​ള്‍ ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്ന് പ​​രാ​​തി​​യും വ്യാ​​പ​​ക​​മാ​​യി​​രു​​ന്നു. ദീ​​ര്‍​ഘ​​നേ​​രം ക്യൂ​​വി​​ല്‍ നി​​ന്ന​​ശേ​​ഷം ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​ത്താ​​ന്‍ സാ​​ധി​​ക്കാ​​തെ പ​​ല​​ര്‍​ക്കും മ​​ട​​ങ്ങേ​​ണ്ട അ​​വ​​സ്ഥ​​യു​​മാ​​യി​​രു​​ന്നു. ഒ​​ടി​​പി ല​​ഭി​​ക്കാ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​തി​​നാ​​ല്‍ ഏ​​റെ​​നേ​​രം കൃ​​ഷി​​ഭ​​വ​​നു​​ക​​ളി​​ല്‍ കാ​​ത്തു​​നി​​ല്ക്കു​​ന്ന​​തും പ​​തി​​വു കാ​​ഴ്ച​​യാ​​യി​​രു​​ന്നു.

സ്വ​​ന്ത​​മാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​മെ​​ന്ന​​തോ​​ടെ കൃ​​ഷി​​ക്കാ​​ര്‍​ക്ക് ഏ​​റെ സൗ​​ക​​ര്യ​​മാ​​യി. ക​​ര്‍​ഷ​​ക​​ര്‍​ക്ക് കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ളു​​ടെ സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ ന​​ട​​ത്ത​​ണം. ക​​ര്‍​ഷ​​ക​​രു​​ടെ വി​​വ​​ര​​ങ്ങ​​ളും കൃ​​ഷി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സേ​​വ​​ന​​ങ്ങ​​ളും ഏ​​കീ​​ക​​രി​​ക്കാ​​നാ​​ണ് അ​​ഗ്രി സ്റ്റാ​​ക്ക് ഡി​​ജി​​റ്റ​​ല്‍ പ്ലാ​​റ്റ്‌​​ഫോം ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പി​​എം കി​​സാ​​ന്‍ സ​​മ്മാ​​ന്‍​നി​​ധി പ​​ദ്ധ​​തി​​പ്ര​​കാ​​രം അ​​നു​​വ​​ദി​​ക്കു​​ന്ന തു​​ക​​യു​​ള്‍​പ്പെ​​ടെ​​യു​​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക​​ണ​​മെ​​ങ്കി​​ലും ര​​ജി​​സ്ട്രേ​​ഷ​​ന്‍ വേ​​ണം. ഇ​​തി​​ല്‍​ത്ത​​ന്നെ പി​​എം കി​​സാ​​ന്‍ പ​​ദ്ധ​​തി​​യി​​ലു​​ള്‍​പ്പെ​​ട്ട​​വ​​ര്‍ ആ​​ദ്യം ര​​ജി​​സ്ട്രേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശ​​മാ​​ണു​​ള്ള​​ത്. പ്ര​​ധാ​​ന്‍​മ​​ന്ത്രി ഫ​​സ​​ല്‍ ബീ​​മാ യോ​​ജ​​ന, അ​​ഗ്രി​​ക്ക​​ള്‍​ച്ച​​ര്‍ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ്, പ്ര​​ധാ​​ന​​മ​​ന്ത്രി കൃ​​ഷി സി​​ഞ്ചാ​​യി യോ​​ജ​​ന തു​​ട​​ങ്ങി കൃ​​ഷി​​സം​​ബ​​ന്ധ​​മാ​​യ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍​ക്കും സേ​​വ​​ന​​ങ്ങ​​ള്‍​ക്കു​​മെ​​ല്ലാം ക​​ര്‍​ഷ​​ക ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​വ​​ശ്യ​​മാ​​ണ്. ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​ത്താ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31 ആ​​ണ്.

ക​​ര്‍​ഷ​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ എ​​ന്തി​​ന്?

കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ അ​​ഗ്രി​​ക​​ള്‍​ച്ച​​ര്‍ മി​​ഷ​​നു കീ​​ഴി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് അ​​ഗ്രി​​സ്റ്റാ​​ക് ക​​ര്‍​ഷ​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍. കൃ​​ഷി​​ക്കാ​​ര്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​മ്പോ​​ള്‍ ആ​​ധാ​​ര്‍ കാ​​ര്‍​ഡി​​നു സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ല്‍ 21 അം​​ഗ ക​​ര്‍​ഷ​​ക ഐ​​ഡി ല​​ഭി​​ക്കും. ഈ ​​ഐ​​ഡി കാ​​ര്‍​ഡ് വ​​ഴി ഡി​​ജി​​റ്റ​​ല്‍ സേ​​വ​​ന​​ങ്ങ​​ള്‍ ക​​ര്‍​ഷ​​ക​​രി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​നാ​​ണു പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​ത്താ​​ന്‍...

ര​​ജി​​സ്ട്രേ​​ഷ​​നാ​​യി www.agritack.gov.in kerala എ​​ന്ന പോ​​ര്‍​ട്ട​​ല്‍ തു​​റ​​ക്കു​​ക. പോ​​ര്‍​ട്ട​​ലി​​ല്‍ ക​​ര്‍​ഷ​​ക​​ന്‍ എ​​ന്ന ലി​​ങ്കി​​ല്‍ പു​​തി​​യ അ​​ക്കൗ​​ണ്ട് തു​​റ​​ക്ക​​ണം. ഇ​​തി​​നാ​​യി ആ​​ധാ​​ര്‍​ന​​മ്പ​​രും ആ​​ധാ​​റി​​ല്‍ ലി​​ങ്ക് ചെ​​യ്തി​​രി​​ക്കു​​ന്ന ഫോ​​ണ്‍​ന​​മ്പ​​രും ന​​ല്‍​ക​​ണം. ഈ ​​സ​​മ​​യം ന​​മ്മു​​ടെ ആ​​ധാ​​ര്‍ ലി​​ങ്ക് ചെ​​യ്തി​​രി​​ക്കു​​ന്ന ഫോ​​ണി​​ലേ​​ക്ക് ഒ​​ടി​​പി ല​​ഭി​​ക്കും. ഈ ​​ഒ​​ടി​​പി ന​​ല്‍​കി സ​​ബ്മി​​റ്റ് ചെ​​യ്യ​​ണം. തു​​ട​​ര്‍​ന്നു താ​​ഴെ​​യാ​​യി ഫോ​​ണ്‍​ന​​മ്പ​​ര്‍ കൊ​​ടു​​ക്കാ​​നു​​ള്ള സ്ഥ​​ല​​ത്ത് ഫോ​​ണ്‍ ന​​മ്പ​​ര്‍ ടൈ​​പ്പ് ചെ​​യ്ത് ന​​ല്ക​​ണം. അ​​പ്പോ​​ഴും ഫോ​​ണി​​ലേ​​ക്ക് ഒ​​ടി​​പി വ​​രും. ഇ​​തും ന​​ല്‍​ക​​ണം.

പി​​ന്നീ​​ട് താ​​ഴെ​​യാ​​യി പാ​​സ് വേ​​ര്‍​ഡ് സെ​​റ്റ് ചെ​​യ്യാ​​നു​​ള്ള ഓ​​പ്ഷ​​ന്‍ വ​​രും. അ​​വി​​ടെ പാ​​സ്‌​​വേ​​ർ​​ഡ് സെ​​റ്റ് ചെ​​യ്യ​​ണം. തു​​ട​​ര്‍​ന്ന് വീ​​ണ്ടും ലോ​​ഗി​​ന്‍ പേ​​ജി​​ലേ​​ക്ക് പോ​​യി ഫാ​​ര്‍​മ​​ര്‍ ഓ​​പ്ഷ​​ന്‍ സെ​​ല​​ക്ട് ചെ​​യ്യ​​ണം. യൂ​​സ​​ര്‍ ഐ​​ഡി​​യാ​​യി ഫോ​​ണ്‍ ന​​മ്പ​​ര്‍ ന​​ല്ക​​ണം. പാ​​സ്‌​​വേ​​ര്‍​ഡ് നേ​​ര​​ത്തേ സെ​​റ്റ് ചെ​​യ്യ​​ണം. തു​​ട​​ര്‍​ന്ന് ക്യാ​​പ്ച്ച കൊ​​ടു​​ത്ത് ലോ​​ഗി​​ന്‍ ചെ​​യ്യാം. തു​​ട​​ര്‍​ന്ന് താ​​ഴെ Register as farmer എ​​ന്ന​​തി​​ല്‍ ക്ലി​​ക്ക് ചെ​​യ്യ​​ണം. അ​​പ്പോ​​ള്‍ കാ​​ണി​​ക്കു​​ന്ന Mobile Number Change Confirmation എ​​ന്ന​​തി​​ല്‍ No എ​​ന്ന് കൊ​​ടു​​ക്കു​​ക. തൊ​​ട്ട് താ​​ഴെ Land ownership details ല്‍ owner ​​എ​​ന്ന് സെ​​ല​​ക്ട് ചെ​​യ്യ​​ണം. തു​​ട​​ര്‍​ന്ന് വ​​രു​​ന്ന Occupation details ല്‍ Agriculture Land owing farmer ​​എ​​ന്ന​​ത് ര​​ണ്ടും സെ​​ല​​ക്ട് ചെ​​യ്യ​​ണം.

പി​​ന്നീ​​ട് താ​​ഴെ Land details ല്‍ Fetch Land details ​​ക്ലി​​ക്ക് ചെ​​യ്യ​​ണം. District, Sub district, Village എ​​ന്നി​​വ സെ​​ല​​ക്ട് ചെ​​യ്തു ന​​ല്‍​കി​​യ​​ശേ​​ഷം ക​​രം കെ​​ട്ടി​​യ ര​​സീ​​തി​​ല്‍ കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന ബ്ലോ​​ക്ക് ന​​മ്പ​​രും സ​​ര്‍​വേ ന​​മ്പ​​റും ന​​ല്‍​കി (സ​​ബ് സ​​ര്‍​വേ ന​​മ്പ​​ര്‍ കൊ​​ടു​​ക്ക​​ണ്ട) സ​​ബ്മി​​റ്റ് ചെ​​യ്യ​​ണം. ഈ ​​സ​​മ​​യം കാ​​ണി​​ക്കു​​ന്ന Select owner identifier number എ​​ന്ന​​തി​​ല്‍ ക​​രം ഒ​​ടു​​ക്കി​​യ ര​​സീ​​തി​​ല്‍ കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന ഭൂ​​ഉ​​ട​​മ​​യു​​ടെ പേ​​രും വി​​വ​​ര​​ങ്ങ​​ളും കാ​​ണി​​ക്കും. അ​​ത് കൃ​​ത്യ​​മാ​​ണോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ച്ചു സ​​ബ്മി​​റ്റ് ചെ​​യ്യ​​ണം.

തു​​ട​​ര്‍​ന്ന് verifie all lands കൊ​​ടു​​ക്കു​​ക. ശേ​​ഷം Approving എ​​ന്നി​​ട​​ത്ത് Agriculture Revanue എ​​ന്നി​​ട​​ത്ത് Revanue എ​​ന്ന് സെ​​ല​​ക്ട് ചെ​​യ്യ​​ണം. ഇ​​വി​​ടെ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും Agriculture സെ​​ല​​ക്ട് ചെ​​യ്യ​​രു​​ത്. തു​​ട​​ര്‍​ന്ന് proceed to e- Sign ന​​ല്ക​​ണം. അ​​പ്പോ​​ള്‍ കാ​​ണു​​ന്ന വി​​ന്‍​ഡോ​​യി​​ല്‍ ചെ​​ക്ക്‌​​ബോ​​ക്‌​​സ് ടി​​ക്ക് ചെ​​യ്ത് താ​​ഴെ ആ​​ധാ​​ര്‍ ന​​മ്പ​​ര്‍ കൊ​​ടു​​ത്ത് Send otp കൊ​​ടു​​ക്കു​​ക. ഫോ​​ണി​​ലേ​​ക്ക് വ​​രു​​ന്ന otp ന​​ല്‍​കി സ​​ബ്മി​​റ്റ് കൊ​​ടു​​ത്ത് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​കും.