കപ്പാട്: കത്തോലിക്ക കോൺഗ്രസ് കപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. കപ്പാട് മാർ സ്ലീവാ പള്ളി വികാരി ഫാ. ആന്റണി മണിയങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പന്തപ്ലാക്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാ. ജസ്റ്റിൻ മതിയത്തിന് യോഗത്തിൽ സ്വീകരണം നൽകി.
പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡാനി ടോമി കടപ്ലാക്കൽ, സിന്റാ റോസ് ജോജോ തെക്കുംചേരിക്കുന്നേൽ എന്നിവരെ ഫാ. ആന്റണി മണിയങ്ങാട്ട്, ഫാ. ജസ്റ്റിൻ മതിയത്ത് എന്നിവർ ചേർന്ന് മെമന്റോ നൽകി ആദരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, അസി. വികാരി ഫാ. മാത്യു നിരപ്പേൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ട്രഷറർ ജോജോ തെക്കുംചേരികുന്നേൽ, യൂണിറ്റ് സെക്രട്ടറി സാബു മാത്യു മുടപ്പാലയിൽ, സജി ഡൊമിനിക് പ്ലാത്തോട്ടം,സാബു വട്ടോത്ത്, ഷാജി പുതിയാപറമ്പിൽ, സ്വപ്നിൽ കല്ലൂകുളങ്ങര എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: കോൺഗ്രസ് കരിനിലം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റോയ് സ്കറിയ കുമ്പളത്താനം യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എൻ. ബാലൻ ആലുംമുട്ടിൽകിഴക്കേതിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, റോയി കപ്പലുമാക്കൽ, വാർഡ് മെംബർമാരായ ബെന്നി ചേറ്റുകുഴി, ജാൻസി തൊട്ടിപ്പാട്, ബി. ജയചന്ദ്രൻ, വാർഡ് സെക്രട്ടറി ബാബു നെല്ലിക്കുന്നോരത്ത്, സിബിച്ചൻ കാരക്കാട്ട്, റെമിൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.