ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന പ​മ്പ് ഹൗ​സ് ടാർപോളിൻകൊണ്ടു മൂടി
Monday, June 16, 2025 10:45 PM IST
വാ​ഴൂ​ര്‍: ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ഇ​ളംപ​ള്ളി ക​വ​ല​യി​ലെ പ​മ്പ് ഹൗ​സ് മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വെ​ള്ളം അ​ക​ത്തു വീ​ഴാ​തി​രി​ക്കു​വാ​ന്‍ ടാ​ര്‍​പോ​ളി​ന്‍ കൊ​ണ്ട് മൂ​ടി​യ നി​ല​യി​ല്‍. കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ഴു​മെ​ന്ന പേ​ടി​യി​ല്‍ പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍ മോ​ട്ടോ​ര്‍ ഓ​ണാ​ക്കി​യ​തി​നു​ശേ​ഷം കെ​ട്ടി​ട​ത്തി​നു പുറത്തി​റ​ങ്ങി നി​ല്‍​ക്കു​ക​യാ​ണി​പ്പോ​ൾ.

ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ നെ​ടും​കു​ന്നം സെ​ക്‌​ഷ​ന് കീ​ഴി​ലാ​ണ് പ​തി​നേ​ഴാം​മൈ​ല്‍ ഇ​ള​ംപ​ള്ളി തോ​ടി​ന് സ​മീ​പ​ത്തെ പ​മ്പ് ഹൗ​സ്. ഇ​വി​ടെ​നി​ന്നാ​ണ് വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ക​ത്ത് ജീ​വ​ന​ക്കാ​രു​ള്ള സ​മ​യ​ത്ത് കെ​ട്ടി​ടം നി​ലം​പൊ​ത്തി​യാ​ല്‍ വ​ലി​യ അ​പ​ക​ട​മു​റ​പ്പാ​ണ്.

പ​മ്പ് ഹൗ​സി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ആ​ക്ഷേ​പം. എ​ത്ര​യും വേ​ഗം പ​മ്പ് ഹൗ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.