മാ​ത്യൂ​സ് ജോ​ര്‍ജ് വാ​ഴ​പ്പ​ള്ളി സ​ഹകരണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്
Tuesday, June 17, 2025 3:17 AM IST
ച​ങ്ങ​നാ​ശേ​രി: ജി​ല്ല​യി​ലെ ഏ​ക​ സൂ​പ്പ​ര്‍ സ്‌​പെ​ഷ​ല്‍ ഗ്രേ​ഡ് ബാ​ങ്കാ​യ വാ​ഴ​പ്പ​ള്ളി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍കൂ​ടി​യാ​യ മാ​ത്യൂ​സ് ജോ​ര്‍ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ കാ​ല്‍ നൂ​റ്റാ​ണ്ട് കാ​ല​മാ​യി പാ​റേ​ല്‍ പ​ള്ളി വാ​ര്‍ഡി​നെ ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഇ​ദ്ദേ​ഹം ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. ച​ങ്ങ​നാ​ശേ​രി അ​ര്‍ബ​ന്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.