പൂവരണി: ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കാണു വഹിക്കാനുള്ളതെന്ന് ജോസ് കെ. മാണി എംപി.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂവരണി പള്ളിക്ക് സമീപം റോഡ് സൈഡില്‍ നിര്‍മിച്ച ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യ-മയക്കുമരുന്ന് ലഹരിയില്‍നിന്നു യുവജനങ്ങളെ അകറ്റുന്നതിന് ഇതുപോലുള്ള ആരോഗ്യ സംരക്ഷണകേന്ദ്രങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ്, ലിന്‍സി മാര്ട്ടിന്, സാജോ പൂവത്താനി, ജോയി കുഴിപ്പാല, ബിജു തുണ്ടിയില്‍, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാര്‍, ബിനോയി നരിതൂക്കില്‍, ജോസ് പാറേക്കാട്ട്, കെ.പി. ജോസഫ്, മാത്യു നരിതൂക്കില്‍, അനില്‍ മത്തായി, ശ്രീലത ഹരിദാസ്, ജിനു വാട്ടപ്പള്ളി, അജേഷ് പൊയ്യീപ്ലാക്കല്, ജോര്‍ജുകുട്ടി മാളിയേക്കല്‍, ടോമി പുല്ലാട്ട്, സിബി ഈറ്റത്തോട്ട്, പി.ടി. ജോസഫ് പന്തലാനി, തോമസ് നീലിയറ തുടങ്ങിയവര്‍ പ്രസംഗിച്ചു.