പൂ​വ​ന്തു​രു​ത്ത് ല​ക്ഷം​വീ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 17, 2025 3:17 AM IST
പൂ​വ​ന്തുരു​ത്ത്: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ച്ചി​രു​ന്ന പൂ​വ​ന്തു​രു​ത്ത് ല​ക്ഷം വീ​ട് ഭാ​ഗ​ത്തെ ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​മാ​യി പൂ​വ​ന്തു​രു​ത്ത് ല​ക്ഷം​വീ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി. പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി കു​ഴി​മ​റ്റം ഡി​വി​ഷ​നി​ല്‍ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 21-ാം വാ​ര്‍ഡി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യി​ലൂ​ടെ 20 കു​ടും​ബ​ങ്ങ​ള്‍ക്കും കോ​ള​നി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക്കു​മാ​ണ് കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന​ത്. ഡി​വി​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് 7,75,000 രൂ​പ കോ​ട്ട​യം ഭൂജ​ല​വ​കു​പ്പി​ല്‍ നി​ക്ഷേ​പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടോ​മി​ച്ച​ന്‍ ജോ​സ​ഫ് പൂ​വ​ന്തു​രു​ത്ത് ല​ക്ഷം​വീ​ട് മൈ​താ​നി​യി​ല്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ന്‍ മെം​ബ​റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ര​ജ​നി അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി​ബി ജോ​ണ്‍ കൈ​ത​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വാ​സ​ന്തി സ​ലിം, മ​ഞ്ജു രാ​ജേ​ഷ്, രാ​ഷ്‌​ട്രീ​യപ്പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജി ഉ​തു​പ്പാ​ന്‍, പി.​കെ. കൃ​ഷ്ണ​ന്‍, ജെ​യ് പി. ​പോ​ള്‍, പ​ദ്ധ​തി സ​മി​തി സെ​ക്ര​ട്ട​റി ബി​ജു ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.