നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Tuesday, June 17, 2025 12:08 AM IST
പൊ​ൻ​കു​ന്നം: പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം സം​സ്ഥാ​ന​പാ​ത​യി​ൽ ചി​റ​ക്ക​ട​വ് എ​സ്ആ​ർ​വി സ്‌​കൂ​ളി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ മൂ​വാ​റ്റു​പു​ഴ മ​ട​വൂ​ർ സ്വ​ദേ​ശി പു​ളി​ച്ചാ​ലി​ൽ പ​രീ​ത് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. ക്യാ​ബി​നി​ലേ​ക്ക് തു​ള​ഞ്ഞു​ക​യ​റി​യ ക​മ്പി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ്ത്ര​ത്തി​ലും സീ​റ്റി​ലു​മാ​യി​ട്ടാ​ണ് കൊ​ണ്ടു ക​യ​റി​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ലോ​ഡ് ക​യ​റ്റി വ​ന്ന ലോ​റി പ​ത്ത​നം​തി​ട്ട​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള വ​ള​വി​ൽ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ മ​റ്റൊ​രു വാ​ഹ​ന​വും ഫു​ട്പാ​ത്തി​ലെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു.