ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​ നാ​ശം
Tuesday, June 17, 2025 12:08 AM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക നാ​ശം. ത​ല​യ​നാ​ട് പ്ര​ദേ​ശ​ത്താ​ണ് കൂ​ടു​ത​ൽ നാ​ശ ന​ഷ്ട​മു​ണ്ടാ​യ​ത്.

ത​ല​യ​നാ​ട് കോ​ള​പ്ര റൂ​ട്ടി​ൽ പ​ള്ളി​ക്ക് സ​മീ​പം ത​ച്ച​പ്പി​ള്ളി​ൽ ഓ​മ​ന​ക്കു​ട്ട​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഇ​ത് മൂ​ലം വീ​ട് വി​ണ്ടു കീ​റി താ​മ​സ യോ​ഗ്യ​മ​ല്ലാ​താ​യി. അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ക​രി​ങ്ക​ൽ​കെ​ട്ടാ​ണ് മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.

ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് മു​ണ്ട​യ്ക്ക​ൽ ബെ​ന്നി​യു​ടെ 45 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജാ​തി​മ​ര​ങ്ങ​ൾ ന​ശി​ച്ചു. മ​ര​ങ്ങ​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വീ​ണ് ത​ല​യ​നാ​ട്-​കോ​ള​പ്ര റോ​ഡി​ലെ ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.