യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Sunday, June 15, 2025 6:16 AM IST
തൊ​ടു​പു​ഴ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സൈ​ക്കി​ൾ മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ കേ​സെ​ടു​ക്കു​ക, വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ളി​കാ​മ​റ വ​ച്ച് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പോ​ലീ​സു​കാ​ര​നെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
മാ​ർ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് ത​ട​ഞ്ഞു.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. സു​ധീ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. നി​സാ​മു​ദീ​ൻ, അ​ൻ​സാ​രി മു​ണ്ട​യ്ക്ക​ൽ, ഷ​ബീ​ർ മു​ട്ടം, വി.​എം. ജ​ലീ​ൽ, എം.​എ. സ​ബീ​ർ, ഷാ​ഹു​ൽ ക​പ്രാ​ട്ടി​ൽ, ഷാ​മ​ൽ അ​സീ​സ്, പി.​എ. ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.