വേ​ദ​നി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത് മ​ഹ​ത്ത​രം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Sunday, June 15, 2025 6:16 AM IST
മൂ​ല​മ​റ്റം: വേ​ദ​നി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത് മ​ഹ​ത്ത​ര​മാ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. മൂ​ല​മ​റ്റം സ്നേ​ഹ​വി​ല്ല​യി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബൈ​ബി​ളി​ലെ ന​ല്ല സ​മ​റാ​യ​ക്കാ​ര​നെ​പ്പോ​ലെ പെ​രു​മാ​റാ​നാ​ണ് നാം ​വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തു​വ​ഴി ദൈ​വ​ത്തി​ന്‍റെ മു​ഖ​മാ​ണ് വെ​ളി​പ്പെ​ടു​ന്ന​തെ​ന്നും ഭൂ​മി​യി​ൽ സ്വ​ർ​ഗം തീ​ർ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്നും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും കു​റ​ഞ്ഞു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ശു​ശ്രൂ​ഷ ല​ഭി​ക്കു​ന്ന​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ക്ക​ല ബി​ഷ​പ് മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി കി​ഴ​ക്കേ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഗീ​താ വി​ല്ലേ​ജി​ന്‍റെ​യും സ്നേ​ഹ​വി​ല്ല​യു​ടെ​യും സ്ഥാ​പ​ക മേ​ഴ്സി ജോ​സ് ത​ര്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് 101 ക​ട്ടി​ൽ സം​ഭാ​വ​ന ചെ​യ്ത സൈ​മ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ ഇ​ട​ക്ക​ര എ​ന്നി​വ​രെ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

ത​ക്ക​ല രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പ​വ്വ​ത്തു​പ​റ​ന്പി​ൽ, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യ​ൻ കാ​ലാ​യി​ൽ, സ്നേ​ഹ​വി​ല്ല ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​യ് തോ​മ​സ്, രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​ഷി കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​ര​ത്തേ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ വെ​ഞ്ചരി​പ്പ് നി​ർ​വ​ഹി​ച്ചു.