ലോ​ക മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ര​ട്ട സ്വ​ർ​ണ​വു​മാ​യി ഡോ. ​ആ​ൽ​വി​ൻ ആ​ന്‍റ​ണി
Sunday, June 15, 2025 6:16 AM IST
ചെ​റു​തോ​ണി: സ്പെ​യി​നി​ലെ ബാ​ഴ്സി​ലോ​ണ​യി​ൽ ന​ട​ന്ന 44-ാമ​ത് ലോ​ക മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി സ്പ്രി​ന്‍റ് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച ഡോ. ​ആ​ൽ​വി​ൻ ആ​ന്‍റ​ണി ഇ​ര​ട്ട സ്വ​ർ​ണം നേ​ടി. 100, 200 മീ​റ്റ​ർ മ​ത്സ​ര​ത്തി​ല​ാണ് നേട്ടം.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റും ഐ​എം​എ കൊ​ച്ചി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ് ഡോ. ​ആ​ൽ​വി​ൻ ആ​ന്‍റ​ണി. 2023ൽ ​വി​ജ​യ​വാ​ഡ​യി​ലും 2024ൽ ​ഔ​റം​ഗ ബാ​ദി​ലും ന​ട​ന്ന ഐ​എം​എ ദേ​ശീ​യ കാ​യി​ക​മേ​ള​ക​ളി​ൽ 100, 200 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ ഡോ. ​ആ​ൽ​വി​ൻ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 2025ൽ ​ന​ട​ന്ന "മാ​ക്’ ഓ​പ്പ​ണ്‍ നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യി.

വേ​ൾ​ഡ് മെ​ഡി​ക്ക​ൽ ഗെ​യിം​സി​ൽ 50 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജോ​സ​ഫ് ജി. ​ഏ​ബ്ര​ഹാ​മി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്വ​ർ​ണം നേ​ടി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡോ. ​ആ​ൽ​വി​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു. തൃ​ശൂ​ർ ആ​ല​പ്പാ​ട് സ്വ​ദേ​ശി​യാ​യ ഡോ. ​ആ​ൽ​വി​ൻ എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര​യി​ലാ​ണ് താ​മ​സം.

ഭാ​ര്യ: ഡോ. ​അ​ശ്വ​തി വ​ർ​ഗീ​സ്. പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ഡി​ഡി​ആ​ർ​സി​യി​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​ണ് . ഏ​ഴ് വ​യ​സു​കാ​ര​ൻ ആ​ഷ്‌​ലി​നും നാ​ല് വ​യ​സു​കാ​ര​ൻ അബ്രാ​മു​മാ​ണ് മ​ക്ക​ൾ.