അ​ടി​മാ​ലി​യി​ല്‍ വീ​ടി​ന്‍റെ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Tuesday, June 17, 2025 12:08 AM IST
അ​ടി​മാ​ലി: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​ടി​മാ​ലി മേ​ഖ​ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ടി​മാ​ലി അ​മ്പ​ല​പ്പ​ടി​യി​ല്‍ വീ​ടി​ന്‍റെ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. മ​ണ​ലേ​ല്‍ ഷാ​ജി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ 13 കോ​ല്‍ താ​ഴ്ച​യു​ള്ള കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന് വ​ലി​യ ഗ​ര്‍​ത്തം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കി​ണ​റി​നോ​ടു ചേ​ര്‍​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ടോ​ര്‍ അ​ട​ക്ക​മു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളും ന​ശി​ച്ചു. എ​ഴു​പ​ത്ത​ഞ്ച് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കി​ണ​റാ​ണ് ഈ ​കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ഇ​ല്ലാ​താ​യ​ത്. കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

റ​വ​ന്യു അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി വി​ല​യി​രു​ത്തി. അ​ടി​മാ​ലി- കു​മ​ളി ദേ​ശി​യ​പാ​ത​യി​ല്‍ കോ​ള​ജ് കു​ന്നി​നു സ​മീ​പം നേ​രി​യ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി. മ​ണ്‍​തി​ട്ട​യി​ടി​ഞ്ഞ് റോ​ഡ​രി​കി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന വ​ഴി​യോ​ര​ക്ക​ട​യും മ​ണ്ണി​നൊ​പ്പം നി​ര​ങ്ങി റോ​ഡ​രി​കി​ലേ​ക്കെ​ത്തി.

കൊ​ച്ചി - ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ കൂ​മ്പ​ന്‍​പാ​റ​ക്കു സ​മീ​പ​വും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ണ്ട്. ന​വീ​ക​ര​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണ് നീ​ക്കി​യ ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​താ​ണ് പ്ര​തി​സ​ന്ധി​യാ​യി​ട്ടു​ള്ള​ത്. ഇ​തി​നു മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള ര​ണ്ടു വീ​ടു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.