ആ​ന്‍റോ​പു​രം പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, June 17, 2025 12:08 AM IST
ചെ​റു​തോ​ണി: പാ​ല​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടി​ടി​ഞ്ഞ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​നെ​യും വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന്‍റോ​പു​രം പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള പാ​ല​ത്തി​ന്‍റെ ക​ൽ​ക്ക​ട്ടാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

2018ലെ ​പ്ര​ള​യ​ത്തി​ൽ ഭാ​ഗി ക​മാ​യി ത​ക​ർ​ന്ന പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. നൂ​റു​ക​ണ​ക്കി​ന് സ്കൂ​ൾ കു​ട്ടി​ക​ളും വാ​ഹ​ന​ങ്ങ​ളും യാ​ത്ര​കാ​രും നി​ത്യേ​ന ക​ട​ന്നു​പോ​കു​ന്ന പാ​ലം കു​മ​ര​കം - ക​മ്പം ഹൈ​വേ​യും ആ​ല​പ്പു​ഴ - മ​ധു​ര ഹൈ​വേ​യു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലാ​ണ്. നാ​ളു​ക​ൾ ക​ഴി​യു​ന്തോ​റും ക​ല്ല് അ​ട​ർ​ന്ന് പാ​ലം കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്കു മാ​റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.