ദീ​പി​ക-സീ​ക് അ​വ​ർ​ഡ് വി​ത​ര​ണം പ്രൗ​ഢോ​ജ്വ​ലം
Tuesday, June 17, 2025 12:08 AM IST
ക​ട്ട​പ്പ​ന: ദീ​പി​ക - സീ​ക് അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് - ആ​ദ​ര​വ് -2025 ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു​വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സ്കൂ​ളൂ​ക​ളി​ൽനി​ന്നു​ള്ള 800ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ടു​ക്കി എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ബീ​ന ടോ​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, ഡി​എ​ഫ്സി ഇ​ടു​ക്കി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ല്ല​ക്കൊ​ന്പി​ൽ, ഡി​എ​ഫ്സി ഇ​ടു​ക്കി രൂ​പ​താ പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദീ​പി​ക എ​ജി​എം (മാ​ർ​ക്ക​റ്റിം​ഗ്) കം ​പി​ആ​ർ​ഒ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് സ്വാ​ഗ​ത​വും ദീ​പി​ക ഇ​ടു​ക്കി റീ​ജി​യ​ൻ ബി​സി​ന​സ് മാ​നേ​ജ​ർ റോ​ബി​ൻ കെ. ​സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സീ​ക് ലി​മി​റ്റ​ഡ് ക​രി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജി​ബി​ൻ ബി​നു ജോ​സ​ഫ് ക്ലാ​സെ​ടു​ത്തു.