അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ പാ​റ പൊ​ട്ടി​ച്ചു മാ​റ്റ​ണം
Sunday, June 15, 2025 6:16 AM IST
എ​ഴു​കും​വ​യ​ൽ: നെ​ടും​ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 19 -ാം വാ​ർ​ഡി​ൽ​പ്പെ​ട്ട ഈ​ട്ടി​ത്തോ​പ്പ് കു​രി​ശു​മ​ല ഭാ​ഗ​ത്ത് കൂ​റ്റ​ൻ പാ​റ അ​ട​ർ​ന്നു​വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി.

കൂ​റ്റ​ൻ​പാ​റ ഏ​താ​നും മ​ര​ങ്ങ​ളി​ൽ ത​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. പാ​റ താ​ങ്ങി​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ പി​ഴു​ത് വീ​ണാ​ൽ പാ​റ​യു​ടെ അ​ടി​ഭാ​ഗ​ത്തു​ള്ള കാ​ർ​ഷി​ക മേ​ഖ​ല പൂ​ർ​ണ​മാ​യും ത​ക​രും. മേ​ഖ​ല​യി​ൽ അ​ധി​വ​സി​ക്കു​ന്ന ക​ർ​ഷ​ക​രും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. ക​ൽ​കൂ​ന്ത​ൽ വി​ല്ലേ​ജ് അ​ധി​കാ​രി​ക​ളു​ടെ​യും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ​യും അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കൂ​ട്ടം കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.