സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Sunday, June 15, 2025 6:16 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി. ഇ​ടു​ക്കി എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

70 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ടു​ക്കി​യു​ടെ വി​ജ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും ക​ട്ട​പ്പ​ന​യി​ലെ ജ​ന​ങ്ങ​ളും സ​ഹ​കാ​രി​ക​ളും ചേ​ർ​ന്ന് കെ​ട്ടി​പ്പ​ടു​ത്ത പ്ര​സ്ഥാ​ന​മാ​ണി​തെ​ന്നും ഷൈ​ജു പി. ​ജേ​ക്ക​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 72 വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 62 വി​ദ്യാ​ർ​ഥി​ക​ളെ​യും വി​വി​ധ ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ നാ​ലു​പേ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.