തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പള്ളിൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ന്യൂമാൻ കോളജ് ബർസാർ ഫാ.ബെൻസണ്‍ എൻ.ആന്റണി ഓൾ കേരള ബ്ലഡ് ഡൊണേഷൻ കൂട്ടായ്മ സ്ഥാപകൻ എം.എം. അൻസാരി എന്നിവരെയും എസ്എസ്എൽസി , പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെയും യോഗത്തിൽ ആദരിച്ചു.
നജീബ് ഇല്ലത്തുപറന്പിൽ ഐഡികാർഡും ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ.വിനോദ് പ്രിവിലേജ് കാർഡും ജില്ലാ ട്രഷറർ ആർ.രമേശ് ഹെൽത്ത് കൂപ്പണും വിതരണം ചെയ്തു. സി.കെ.നവാസ്, അനിൽ പീടികപ്പറന്പിൽ, ടി.എൻ.പ ്രസന്നകുമാർ തങ്കച്ചൻ കോട്ടയ്ക്കകം, എൻ.പി. ചാക്കോ, ജോസ് തോമസ് കളരിക്കൽ, പി. അജീവ്, കെ.കെ. നാവൂർ കനി, നാസർ സൈര, ഷെരീഫ് സർഗം, കെ.പി.ശിവദാസ്, എം.എച്ച്. ഷിയാസ്, ലിജോണ്‍സ് ഹിന്ദുസ്ഥാൻ , ജഗൻ ജോർജ് , പ്രശാന്ത് കുട്ടപ്പാസ്, ലാലി വിൽസണ്‍ എന്നിവർ പ്രസംഗിച്ചു.