പ​ള്ളി​ക്കു​ന്നി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ട് ത​ക​ര്‍​ന്നു; ഒ​രു വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, June 17, 2025 12:08 AM IST
അ​ടി​മാ​ലി: ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ടി​മാ​ലി ടൗ​ണി​നു സ​മീ​പം പ​ള്ളി​ക്കു​ന്നി​ല്‍ മ​ണ്ണി​ടി​ഞ്ഞ് ര​ണ്ടു വീ​ടു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ഇ​രു വീ​ടു​ക​ളി​ലും കു​ടും​ബ​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ജ​ല​ജ​യെ​ന്ന 60കാ​രി ത​നി​ച്ച് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​ന് പി​ന്‍​ഭാ​ഗ​ത്തേ​ക്ക് മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ പി​ൻ​ഭാ​ഗം ത​ക​ര്‍​ന്നു.

ജ​ല​ജ താ​മ​സി​ച്ചു​വ​രു​ന്ന വീ​ടി​നു പി​റ​കു​ഭാ​ഗ​ത്തു​ള്ള വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഈ ​വീ​ടി​നോ​ടു ചേ​ര്‍​ന്നാ​ണ് മ​ണ്ണി​ടി​ഞ്ഞു പോ​ന്നി​ട്ടു​ള്ള​ത്. ക​ന​ത്ത മ​ഴ തു​ട​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ മ​ണ്ണി​ടി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ​മീ​പ​വാ​സി​ക​ൾ.