പാ​റ​ക്ക​ട​വി​ലെ ബ​യോ​മൈ​നിം​ഗ് പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Tuesday, June 17, 2025 12:08 AM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ പാ​റ​ക്ക​ട​വ് ഡം​പിം​ഗ് യാ​ർ​ഡി​ലെ മാ​ലി​ന്യ​മ​ല നീ​ക്കി ഇ​വി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കും. ഇ​വി​ടെ കു​ന്നു​കൂ​ടി​യ മാ​ലി​ന്യ​ക്കൂ​ന്പാ​രം നീ​ക്കം ചെ​യ്യു​ന്ന ബ​യോ​മൈ​നിം​ഗ് പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കു​ക​യും ഭൂ​മി ഉ​പ​യോ​ഗയോഗ്യ​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത് പാ​റ​ക്ക​ട​വി​ലാ​ണ്. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തു മൂ​ലം ഇ​ത് കു​ന്നു​പോ​ലെ ഉ​യ​ർ​ന്ന് മാ​ലി​ന്യ​മ​ല​യാ​യി മാ​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് മാ​ലി​ന്യം നീ​ക്കംചെ​യ്യു​ന്ന​ത്. അ​ഞ്ചു മാ​സം കൊ​ണ്ട് 1.24 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള പ്ര​ദേ​ശ​ത്തെ 26,683 ക്യൂ​ബി​ക് മീ​റ്റ​ർ മാ​ലി​ന്യ​മാ​ണ് നീ​ക്കം ചെ​യ്ത​ത്. ഇ​തി​നാ​യി 2.83 കോ​ടി​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. ഇ​തു​വ​രെ 18,000 ക്യൂ​ബി​ക് മീ​റ്റ​റോ​ളം മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി വേ​ർ​തി​രി​ച്ചു. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നാ​ൽ മാ​ലി​ന്യം മ​ഴ​യി​ൽ ന​ന​ഞ്ഞ് വേ​ർ​തി​രി​ക്ക​ൽ ശ്ര​മ​ക​ര​മാ​യ​തി​നാ​ൽ മ​ഴ മാ​റി​യ ശേ​ഷ​മേ പ്ര​വൃ​ത്തി​ക​ൾ പു​ന​ഃനാ​രം​ഭി​ക്കു.

ശു​ചി​ത്വ​ത്തി​ലും ആ​രോ​ഗ്യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളി​ലും പ​ദ്ധ​തി വ​ലി​യ നേ​ട്ട​മാ​കും. മാ​ലി​ന്യം നീ​ക്കം ചെ​യ്ത പ്ര​ദേ​ശ​ത്ത് ബ​യോ​മൈ​നിം​ഗ് പ്ലാ​ന്‍റും പാ​ർ​ക്കു​ക​ളും ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ മാ​തൃ​ക​യാ​യി പാ​റ​ക്ക​ട​വ് ഡം​പിം​ഗ് യാ​ർ​ഡ് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.