സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്ക് രാ​ഷ്‌​ട്രീ​യം വേ​ണം: ബെ​ന്യ​മി​ൻ
Sunday, June 15, 2025 11:48 PM IST
അ​ണ​ക്ക​ര: എ​ഴു​ത്തു​കാ​ർ​ക്കും സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്കും രാ​ഷ്‌‌​ട്രീ​യം വേ​ണ​മെ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യ​മി​ൻ. അ​ണ​ക്ക​ര എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ സ​ർ​ഗാ​ത്മ​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​ത്തു​കാ​ർ രാ​ഷ്‌​ട്രീ​യം പ​റ​യ​ണ​മോ വേ​ണ്ട​യോ എ​ന്ന ച​ർ​ച്ച സ​ജീ​വ​മാ​യ കാ​ല​ഘ​ട്ട​ത്തി​ൽ അ​രാ​ഷ്‌​ട്രീ​യ സ​മീ​പ​നം അ​നു​ചി​ത​മ​ല്ലെ​ന്ന് ബെ​ന്യ​മി​ൻ പ​റ​ഞ്ഞു.

അ​രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളു​ടെ ഉ​ത്പ​ന്ന​മാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വ​ലി​യ ധ​നി​ക​ൻ പ്ര​സി​ഡ​ന്‍റാ​യാ​ൽ ര​ക്ഷ​പ്പെ​ടു​മെ​ന്ന അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ അ​രാ​ഷ്‌​ട്രീ​യ മ​നോ​ഭാ​വം ആ​പ​ത്താ​യ​താ​യി ബെ​ന്യ​മി​ൻ പ​റ​ഞ്ഞു.

ക​ഥ​ക​ളും നോ​വ​ലു​ക​ളും മാ​ന​വി​ക​ത​യും സം​സ്കാ​ര​വും വ​ള​ർ​ത്തും. ഗു​ഹാ​ജീ​വി​ക​ളാ​യി​രു​ന്ന മ​നു​ഷ്യ​നെ മാ​ന​വി​ക​ത​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത് ക​ഥ​ക​ളും സാ​ഹി​ത്യ സൃ​ഷ്ടി​ക​ളു​മാ​ണ്. മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ൽ നീ​തി​ബോ​ധം സൃ​ഷ്ടി​ക്കു​വാ​ൻ ക​ഥ​ക​ൾ​ക്കും നോ​വ​ലു​ക​ൾ​ക്കും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പൗ​രാ​ണി​ക ക​ഥ​ക​ളാ​ണ് പ​ല​പ്പോ​ഴും സം​സ്കൃ​തി​ക​ളാ​യി​ട്ടു​ള്ള​ത്. വൈ​ഞ്ജാ​നി​ക വാ​യ​ന​ക​ൾ​ക്ക് ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​സ​ക്തി​യി​ല്ല. പ​രീ​ക്ഷ​ക​ൾ​ക്കു മാ​ർ​ക്കു​വാ​ങ്ങാ​നു​ള്ള ഉ​പാ​ധി​മാ​ത്ര​മാ​ണ് വൈ​ജ്ഞാ​നി​ക വാ​യ​ന​ക​ൾ - ബെ​ന്യ​മി​ൻ പ​റ​ഞ്ഞു.

സാ​ഹി​ത്യ​കാ​ര​ൻ ജി​ജി കെ. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ, ജി​ല്ലാ വി​ക​സ​ന​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ദ്രോ​ണാ​ചാ​ര്യ തോ​മ​സ് മാ​ഷ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഹ​ർ​ഷ​ൻ, ബാ​ബു സു​ര​ഭി, മെ​റീ​ന ജോ​ണ്‍, ജോ​സ് വെ​ട്ടി​ക്കു​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.