ദീ​പി​ക-സീ​ക് അ​വാ​ർ​ഡ് ദാ​നം- ആ​ദ​ര​വ് ഇ​ന്ന്
Sunday, June 15, 2025 11:48 PM IST
ക​ട്ട​പ്പ​ന: ദീ​പി​ക - സീ​ക് അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് - ആ​ദ​ര​വ് - 2025 ഇ​ന്ന്. രാ​വി​ലെ 9.30ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ടു​ക്കി എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബീ​ന ടോ​മി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, ഡി​എ​ഫ്സി ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ല്ല​ക്കൊ​ന്പി​ൽ, ഇ​ടു​ക്കി രൂ​പ​ത ഡി​എ​ഫ്സി പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സീ​ക് ലി​മി​റ്റ​ഡ് ക​രി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ബി​നു ജോ​സ​ഫ് ക്ലാ​സെ​ടു​ക്കും. എ​സ്എസ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, പ്ല​സ് ടു ​സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ക്കും.