വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നു ത​ട​യി​ടാ​ൻ വി​ത്തു​ണ്ട​ക​ൾ എ​റി​യും
Sunday, June 15, 2025 6:16 AM IST
മ​റ​യൂ​ർ: വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു ത​ട​യി​ടാ​ൻ വി​ത്തു​ണ്ട പ​രീ​ക്ഷ​ണം. മൂ​ന്നാ​ർ വ​ന്യ​ജീ​വി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള മൂ​ന്ന് സം​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ ഇ​ന്നു​മു​ത​ൽ വി​ത്തു​ണ്ട​യേ​റ് ന​ട​ത്തും.

കാ​ടി​നു​ള്ളി​ൽ സ​സ്യ​ഭു​ക്കു​ക​ൾ​ക്ക് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പു​ല്ലു വ​ർ​ഗ​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും മ​റ്റും വ്യാ​പ​ക​മാ​യി ന​ട്ടു വ​ള​ർ​ത്തു​ന്നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ത്തു​ണ്ട​യെ​റി​യു​ന്ന​ത്. വ​ട്ട​വ​ട ഊ​ർ​ക്കാ​ട് കെ.​ഇ. ഹൈ​സ്‌​കൂ​ളി​ലെ​യും ക​ട​ലാ​ർ ഗ​വ. യു​പി സ്‌​കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 50,000 വി​ത്തു​ണ്ട​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മൂ​ന്നാ​ർ വ​ന്യ​ജീ​വി ഡി​വി​ഷ​നി​ൽ ഷോ​ല നാ​ഷ​ണ​ൽ പാ​ർ​ക്ക്, ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക്, ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നീ മൂ​ന്ന് റേ​ഞ്ചു​ക​ളി​ലും വി​ത്തു​ണ്ട​യേ​റി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ത്തു​ണ്ട​ക​ൾ ഇ​ന്നു​മു​ത​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ന​മേ​ഖ​ല​ക​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളു​ടെ​യും മ​റ്റു പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ നി​ക്ഷേ​പി​ക്കും.
ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പാ​മ്പാ​ടും​ഷോ​ല നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഇ​ന്നു രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്രി​സോ​ഫോ​ഗ​ൻ, പെ​ന്നി​സെ​റ്റം, അ​ഗ്രോ​സ്റ്റി​സ് തു​ട​ങ്ങി​യ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു​ത​ന്നെ ശേ​ഖ​രി​ച്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​ല്ലു വ​ർ​ഗ​ങ്ങ​ളു​ടെ വി​ത്തു​ക​ളാ​ണ് വി​ത്തു​ണ്ട​ക​ളാ​യി കാ​ട്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളോ​ടു ചേ​ർ​ന്നു​ള്ള ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി ഈ​റ്റ മു​ള വ​ർ​ഗ​ത്തി​ലു​ള്ള ചെ​ടി​ക​ളു​ടെ വി​ത്തു​ക​ളാ​ണ് ശേ​ഖ​രി​ച്ച് പ​രി​പാ​ലി​ച്ച് വി​ത്തു​ണ്ട​ക​ളാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കെ.​വി. ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ​മാ​രാ​യ നി​ഥി​ൻ ലാ​ൽ, കെ.​കെ. അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ ഓ​രോ മേ​ഖ​ല​ക​ളി​ലായി പ​ദ്ധ​തി ന​ട​പ്പാ​ക്കും.