ക​​ന​​ത്ത മ​​ഴ​​യി​​ല്‍ മ​​ണ്‍തി​​ട്ട ഇ​​ടി​​ഞ്ഞു​​, വീ​​ടി​​നു നാ​​ശ​​ം; ദു​​ര​​ന്തം ഒ​​ഴി​​വാ​​യി
Monday, June 16, 2025 7:32 AM IST
മാ​​മ്മൂ​​ട്: ക​​ന​​ത്ത മ​​ഴ​​യി​​ല്‍ മ​​ണ്‍തി​​ട്ട ഇ​​ടി​​ഞ്ഞു​​വീ​​ണു. വീ​​ടി​​നു നാ​​ശ​​ന​​ഷ്ടം നേ​​രി​​ട്ടു. വ​​ന്‍ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. കാ​​ല്‍നൂ​​റ്റാ​​ണ്ട് മു​​മ്പ് മ​​ണ്ണു നീ​​ക്കം ചെ​​യ്ത ഭാ​​ഗ​​ത്ത് അ​​വ​​ശേ​​ഷി​​ച്ച മ​​ണ്‍തി​​ട്ട​​യാ​​ണ് ഇ​​ടി​​ഞ്ഞു വീ​​ണ​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍ച്ചെ​​യാ​​ണ് സം​​ഭ​​വം. മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം​​വാ​​ര്‍ഡി​​ല്‍ മാ​​മ്മൂ​​ട് കാ​​ര​​യ്ക്കാ​​ട്ടു​​പ​​ടി-​​കു​​റ്റി​​ക്കാ​​ട്ടു​​പ​​ടി റോ​​ഡി​​ലാ​​ണ് സം​​ഭ​​വം.

മ​​ണ്ണും കൂ​​റ്റ​​ന്‍ക​​ല്ലു​​മാ​​ണ് ഇ​​ടി​​ഞ്ഞു​​വീ​​ണ​​ത്. ചി​​റ​​പ്പു​​ര​​യി​​ട​​ത്തി​​ല്‍ ജോ​​ര്‍ജി​​ന്‍റെ വീ​​ടി​​ന്‍റെ വ​​ശ​​ത്തു​​ള്ള ബാ​​ത്ത്‌​​റൂ​​മും പൈ​​പ്പ് ഫി​​റ്റിം​​ഗു​​ക​​ളു​​മാ​​ണ് ത​​ക​​ര്‍ന്ന​​ത്. അ​തേ​സ​മ​യം, അ​വ​ശേ​ഷി​ക്കു​ന്ന മ​ൺ​തി​ട്ട​യും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

ചു​റ്റു​പാ​ടും താ​മ​സി​ക്കു​ന്ന​വ​രോ​ട് മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​ജ​പ്പ​ൻ, വാ​ർ​ഡ് മെം​ബ​ർ ജി. ​അ​ശോ​ക് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.