പ്ലാ​സ്റ്റി​ക് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഫെ​സി​ലി​റ്റി ഓ​ഡി​റ്റിം​ഗ്: ഒ​ന്നാം സ്ഥാ​നം കോ​ന്നി എ​സ്എ​എ​സ് കോ​ള​ജി​ന്
Tuesday, June 17, 2025 3:38 AM IST
പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പെ​യി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച രീ​തി​യി​ൽ പ്ലാ​സ്റ്റി​ക് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഫെ​സി​ലി​റ്റി ഓ​ഡി​റ്റിം​ഗ് പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ കോ​ന്നി സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജി​ന് സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം. കോ​ള​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി​ത്ര സേ​ന ക്ല​ബു​ക​ളി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് ശു​ചി​ത്വ മി​ഷ​നു​മാ​യി ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളു​ടെ ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യ​ത്.

പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭൂ​മി​ത്ര​സേ​ന ക്ല​ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​ഡി​റ്റിം​ഗ് പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.

ഇ​തി​ലൂ​ടെ വീ​ടു​ക​ളി​ൽ നി​ന്ന് ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​രം​തി​രി​ച്ച പ്ലാ​സ്റ്റി​ക് ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റു​ന്ന​തി​നു മു​മ്പ് ന​ട​ത്തു​ന്ന പ്ര​ക്രി​യ​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ചു. പ്ര​ധാ​ന​മാ​യി ജി​ല്ല​യി​ലെ എം​സി​എ​ഫു​ക​ളി​ലാ​യി​രു​ന്നു ഭൂ​മി​ത്ര​സേ​ന അം​ഗ​ങ്ങ​ളു​ടെ ഓ​ഡി​റ്റിം​ഗ് ന​ട​ന്ന​ത്.

കോ​ന്നി മേ​ഖ​ല​യി​ലെ എം​സി​എ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജ് ഭൂ​മി​ത്ര​സേ​ന യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​നെ​യും കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​നെ​യും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് കോ​ന്നി സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജ് മി​ന്നും ജ‍​യം നേ​ടി​യ​ത്. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഭൂ​മി​ത്ര​സേ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ​ക്കു​ള്ള പു​ര​സ്കാ​രം കോ​ന്നി സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ളേ​ജി​ലെ ഭൂ​മി​ത്ര​സേ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്. ജി​ജി​ത്ത് നേ​ടി.

ഫീ​ൽ​ഡ് മോ​ണി​റ്റ​റാ​യി കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റി​സോ​ഴ്സ് പേ​ഴ്സ​ൺ അ​ശ്വ​തി വി​ജ​യ​നും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ലാ​സ്റ്റി​ക് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഫെ​സി​ലി​റ്റി ഓ​ഡി​റ്റിം​ഗി​ന്‍റെ ജില്ലാ ​ശു​ചി​ത്വ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോഓർ​ഡി​നേ​റ്റ​ർ എ​സ്. അ​നൂ​പും പ്ര​വ​ർ​ത്തി​ച്ചു.