ര​ഞ്ജി​ത​യു​ടെ ഡി​എ​ൻ​എ ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ്‌ തു​ട​രു​ന്നു
Tuesday, June 17, 2025 3:39 AM IST
കോ​ഴ​ഞ്ചേ​രി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് കു​റു​ങ്ങ​ഴ​ക്കാ​വ് കൊ​ഞ്ഞോ​ൺ വീ​ട്ടി​ൽ ര‍​ഞ്ജി​ത ആ​ർ. നാ​യ​രു​ടെ(39) ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ്‌ തു​ട​രു​ന്നു.

ശ​നി​യാ​ഴ്ച​യാ​ണ് ര​ഞ്ജി​ത​യു​ടെ സ​ഹോ​ദ​ര​ൻ ര​തീ​ഷി​ന്‍റെ ര​ക്‌​ത​സാ​മ്പി​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ൽ, ഇ​തേ​വ​രെ ഫ​ല​മ​റി​യാ​നാ​യി​ല്ല.

ഇ​ന്ന​ലെ ഫ​ലം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​രം വ​രെ ല​ഭി​ച്ചി​ല്ല. ഫ​ലം ല​ഭി​ച്ച​ശേ​ഷ​മേ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന.

സ​ഹോ​ദ​ര​ൻ ര​തീ​ഷും ബ​ന്ധു ഉ​ണ്ണി​ക്കൃ​ഷ്‌​ണ​നും അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ര​ഞ്ജി​ത​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച​യും നി​ര​വ​ധി​പേ​ർ പു​ല്ലാ​ട്ടെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, അ​ടൂ​ർ ഭ​ദ്രാ​സ​ന​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം, പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് കൈ​താ​രം, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ പ്ര​ക്കാ​നം , ജി​ല്ല പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ത്യു, നൗ​ഷാ​ദ് റാ​വു​ത്ത​ർ വെ​ണ്ണി​ക്കു​ളം എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി.

ര​ഞ്ജി​ത​യു​ടെ കു​ടും​ബ​ത്തി​നു​വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ല്‍​കാ​ന്‍ മാ​ർ​ത്തോ​മ്മ സ​ഭ സ​ന്ന​ദ്ധ​മാ​ണെ​ന്ന് ജോ​സ​ഫ് മാ​ര്‍ ബ​ർ​ണ​ബാ​സ് പ​റ​ഞ്ഞു. അ​ല്മാ​യ ട്ര​സ്റ്റി അ​ന്‍​സി​ല്‍ കോ​മാ​ട്ട്, റ​വ. ദാ​നി​യേ​ല്‍ വ​ര്‍​ഗീ​സ്, സ​ഭ കൗ​ണ്‍​സി​ല്‍ അം​ഗം റ​വ. തോ​മ​സ് കോ​ശി, മാ​ര്‍​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. ബി​നോ​യ് ഡാ​നി​യേ​ല്‍, എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്താ എ​ത്തി​യ​ത്.