സം​സ്കാ​ര സാ​ഹി​തി 5000 ക​ത്തു​ക​ൾ അ​യ​യ്ക്കും
Tuesday, June 17, 2025 3:38 AM IST
തി​രു​വ​ല്ല: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍​ഷൗ​ക്ക​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി 5000 ക​ത്തു​ക​ള്‍ നി​ല​മ്പൂ​രി​ലെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച് സം​സ്‌​കാ​ര സാ​ഹി​തി തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. തി​രു​വ​ല്ല​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ഷി​ജു സ്‌​ക​റി​യ, രാ​ജേ​ഷ് മ​ല​യി​ൽ, ജോ​ണ്‍​സി ചാ​ല​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.