മ​ത്സ്യ​വ്യാ​പാ​ര​ത്തി​ലൂ​ടെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് 1.5 കോ​ടി​യും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തു
Monday, July 21, 2025 3:49 AM IST
പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട: മ​ത്സ്യവ്യാ​പാ​ര​ത്തി​ലൂ​ടെ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ​യും 166 ഗ്രാം ​സ്വ​ര്‍​ണ​വും ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ളെ ഇ​ല​വും​തി​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. കേ​സി​ലെ ഒ​ന്നാം പ്ര​തി മ​ല്ല​പ്പ​ള്ളി പെ​രു​മ്പെ​ട്ടി ചാ​മ​ക്കാ​ല​യി​ല്‍ റ​മീ​സ് റ​ഹ്‌​മാ​നാ​ണ് (30 )അ​റ​സ്റ്റി​ലാ​യ​ത്.

മെ​ഴു​വേ​ലി തു​മ്പ​മ​ണ്‍ നോ​ര്‍​ത്ത് ഞാ​വാ​ലി​ക്കോ​ട് ച​ക്കാ​ല​മ​ണ്ണി​ല്‍ ബി​ന്നി മാ​ത്യു​വി​ന്‍റെ ഭാ​ര്യ ലീ​ന വ​ര്‍​ഗീ​സി​ന്‍റെ (54) മൊ​ഴി​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ട​ന​ടി ഒ​ന്നാം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2023 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ 2025 ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​കെ. വി​നോ​ദ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

കേ​സി​ല്‍ ര​ണ്ടാം പ്ര​തി ഇ​യാ​ളു​ടെ ഭാ​ര്യ ഷാ​നിമോ​ളും മൂ​ന്നാം പ്ര​തി ഇ​യാ​ളു​ടെ പി​താ​വ് അ​ബ്ദു​റ​ഹ്‌​മാ​ന്‍ കു​ട്ടി​യു​മാ​ണ്. പെ​രു​മ്പെ​ട്ടി സ്വ​ദേ​ശി ദി​ലീ​പ് ലാ​ലാ​ണ് നാ​ലാം പ്ര​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

2023മു​ത​ലു​ള്ള കാ​ല​യ​ള​വി​ല്‍ പ​ണ​വും സ്വ​ര്‍​ണ​വും അ​ട​ക്കം 1,68,59,581 രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഘം, പ​ണം തി​രി​കെ ന​ല്‍​കാ​തെ വ​ന്ന​പ്പോ​ള്‍ സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്താ​ല്‍ സ​ഹി​ക്ക​വ​യ്യാ​തെ ബി​ന്നി ജൂ​ണ്‍ 30 ന് ​രാ​വി​ലെ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

ബി​സി​ന​സി​ന്‍റെ പേ​രി​ല്‍ 2023 ജ​നു​വ​രി ഒ​ന്ന് മു​ത​ലു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ല​വും​തി​ട്ട​യി​ലെ എ​സ്ബി​ഐ, കന​റ എ​ന്നീ ബാ​ങ്കു​ക​ളി​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട ഇ​സാ​ഫ് ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലൂ​ടെ​യും 1,54,59,581 രൂ​പ പ്ര​തി​ക​ള്‍ ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി. കൂ​ടാ​തെ, 166 ഗ്രാം ​സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബിന്നി​യു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ പോ​ലീ​സ് ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഇ​സാ​ഫ് ബാ​ങ്കി​ലെ ബി​ന്നി​യു​ടെ ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 2023 ഫെ​ബ്രു​വ​രി 18 നും 2025 ​മാ​ര്‍​ച്ച് 22 നു​മി​ട​യി​ല്‍ ഒ​ന്നാം​പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 52, 18,700 രൂ​പ കൈ​മാ​റ്റ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. എ​സ് ബി​ഐ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 99,72,211 രൂ​പ​യും ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​താ​യി വ്യ​ക്ത​മാ​യി.

അ​തേ​സ​മ​യം ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി എ​സ്ബി​ഐ, ഇ​സാ​ഫ് എ​ന്നീ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും 30,19,990 രൂ​പ​യും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​താ​യി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഒ​ന്നാം​പ്ര​തി റ​മീ​സ് റ​ഹ്‌​മാ​നെ ക​ഴി​ഞ്ഞ രാ​ത്രി ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ഇ​യാ​ളു​ടെ കു​റ്റ​സ​മ്മ​ത​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം 10ന് ​അ​റ​സ്റ്റ് ചെ​യ്തു.

ബി​സി​ന​സ് ന​ഷ്ട​വും സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​വും മൂ​ലം മ​നോ​വി​ഷ​മ​ത്താ​ല്‍ ജൂ​ണ്‍ 30 ന് ​രാ​വി​ലെ വീ​ടി​നു പി​ന്നി​ലെ സ്റ്റെ​യ​ര്‍ കേ​സി​ല്‍ പ്ലാ​സ്റ്റി​ക് ക​യ​റി​ല്‍ ബി​ന്നി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് ഇ​ല​വും​തി​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി.