പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, July 22, 2025 3:11 AM IST
കോ​ഴ​ഞ്ചേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​നോ​ജി​നെ​യാ​ണ് (27) പോ​ക്‌​സോ കു​റ്റം ചു​മ​ത്തി കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ​നോ​ജ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും മൂ​ന്നു ദി​വ​സം താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും പ​റ​യു​ന്നു.

കു​ട്ടി​യി​ലു​ണ്ടാ​യ ഭാ​വ മാ​റ്റ​ങ്ങ​ള്‍ അ​ധ്യാ​പി​ക​മാ​ര്‍ ശ്ര​ദ്ധി​ക്കു​ക​യും തു​ട​ര്‍​ന്ന് ഇ​വ​ര്‍ കു​ട്ടി​യോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യ​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നേ തു​ട​ർ​ന്നാ​ണ് കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്ത് സ​നോ​ജി​നെ കോ​ഴി​ക്കോ​ട്ടു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.