"ഇ​ല​ന്തൂ​രി​ലെ മ​രം മ​ല്ല​പ്പു​ഴ​ശേ​രി​യി​ൽ വീ​ണു' വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൃ​ഷി ന​ശി​ക്കു​ന്നു
Tuesday, July 22, 2025 3:11 AM IST
ഇ​ല​ന്തൂ​ർ: തോ​ട്ടി​ൽ വീ​ണ മ​ര​ങ്ങ​ൾ നീ​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം കെ​ട്ടിക്കിടന്ന് 25 ഏ​ക്ക​ർ പാ​ട​ത്തെ കൃ​ഷി ന​ശി​ക്കു​ന്നു. ഇ​ല​ന്തൂ​ർ, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ൽ പു​ളി​ന്തി​ട്ട ചി​പ്പി​ന​ടു​ത്താ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഏ​ക്ക​റു ക​ണ​ക്കി​ന് സ്ഥ​ലം കൃ​ഷി ചെ​യ്യാ​നാ​കാ​തെ ത​രി​ശാ​യി കി​ട​ക്കു​ന്ന​ത്.

പ​മ്പ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ വ​ലി​യ​തോ​ട്ടി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന ആ​ഞ്ഞി​ലി, കാ​ഞ്ഞി​രം മ​ര​ങ്ങ​ളാ​ണ് വെ​ള്ള​മൊ​ഴു​ക്കി​ന് ത​ട​സ​മാ​യ​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് പെ​രു​മ​ഴ​യി​ൽ തോ​ട്ടി​ലേ​ക്കു വീ​ണ മ​ര​ങ്ങ​ളാ​ണ് മാ​റ്റാ​തെ കി​ട​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ നി​ന്ന​ത് ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലും വീ​ണു കി​ട​ക്കു​ന്ന​ത് മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​ണ്. പ​ല ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

തോ​ട്ടി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് സ​മീ​പ പാ​ട​ങ്ങ​ളെ​യും ബാ​ധി​ച്ചു. ഇ​തോ​ടെ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി.ഇ​ല​ന്തൂ​ർ വ​ലി​യ​തോ​ട്ടി​ൽ ചീ​പ്പി​നു താ​ഴേ​ക്ക് വെ​ള്ളംഒ​ഴു​ക്ക് നി​ല​ച്ചു. ഇ​തോ​ടെ ഏ​ക്ക​ർ ക​ണ​ക്കി​നു കൃ​ഷി ന​ശി​ച്ചു.​ര​ണ്ടു വ​ർ​ഷം അ​ധി​കാ​രി​ക​ളോ​ട് മ​ര​ങ്ങ​ൾ നീ​ക്കി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. മു​ട്ടാ​ർ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ കീ​ഴി​ൽ കൃ​ഷി പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​നാ​യ ചൂ​ര​ത്ത​ല​യ്ക്ക​ൽ സാം​സ​ൺ മാ​ത്യു പ​റ​ഞ്ഞു.