ബ​സു കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍​ക്കു പ​രി​ക്ക്
Monday, July 21, 2025 3:49 AM IST
ഏ​നാ​ത്ത്: എം​സി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് കാ​ര്‍ യാ​ത്രി​ക​നു പ​രി​ക്കേ​റ്റു. കൊ​ല്ലം ക​ട​വൂ​ര്‍ സ്വ​ദേ​ശി മ​ഹാ​ദേ​വ​നാ​ണ് പ​രി​ക്ക്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര പി​ഡ​ബ്ലു​ഡി ഗ​സ്റ്റ്ഹൗ​സി​ലെ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം.

ഏ​നാ​ത്ത് എം​ജി ജം​ഗ്ഷ​നു സ​മീ​പം​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു കി​ട​ന്ന മ​ഹാ​ദേ​വ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ കൈ​കാ​ണി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ബ​സ് ഡ്രൈ​വ​ര്‍ മ​ണി​ലാ​ൽ, കൊ​ട്ടാ​ര​ക്ക​ര സ്വ​കാ​ര്യ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ന്‍ എ​സ്.​സു​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഒ​രു മി​നി​ലോ​റി​യി​ലാ​ണ് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.