കേ​ബി​ളി​ല്‍ കു​രു​ങ്ങി സ്‌​കൂ​ട്ട​ര്‍ യാ​ത്രി​കർക്കു പ​രി​ക്ക്
Monday, July 21, 2025 3:49 AM IST
മ​ല്ല​പ്പ​ള്ളി : കേ​ബി​ള്‍ വ​യ​റി​ല്‍ കു​രു​ങ്ങി ഇ​രു​ച​ക്ര യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്. മ​ല്ല​പ്പ​ള്ളി - കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ കീ​ഴ്‌വാ​യ്പൂ​ര് സ​മ​ര​മു​ക്കി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു അ​പ​ക​ടം. വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ചു​റ്റി വെ​ച്ചി​രു​ന്ന കേ​ബി​ളു​ക​ള്‍ താ​ഴേ​ക്ക് പ​തി​ച്ചാ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും പ​രി​ക്കേ​റ്റ​ത്.

പ​ത്ത​നാ​ട് സ്വ​ദേ​ശി പു​തി​യ​വീ​ട്ടി​ല്‍ ശ്രീ​ലേ​ഖ (48) മ​ക​ള്‍ അ​ഖി​ല (24) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന അ​ഖി​ല​യു​ടെ ക​ഴു​ത്തി​ലേ​ക്ക് കേ​ബി​ളു​ക​ള്‍ വീ​ണ​തി​നേ തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​റി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ലേ​ക്ക് ഇ​രു​വ​രും വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഉ​ട​ന്‍​ത​ന്നെ മ​ല്ല​പ്പ​ള്ളി ജോ​ര്‍​ജ് മാ​ത്ത​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി.

ഇ​ന്ന് കൂ​ടു​ത​ല്‍ ചി​കി​ത്സ തേ​ടു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. ശ്രീ​ലേ​ഖ ചെ​ങ്ങ​ന്നൂ​രി​ലേ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം പ​ത്ത​നാ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം.