ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം നടത്തി
Monday, July 21, 2025 4:01 AM IST
കോ​ഴ​ഞ്ചേ​രി: കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി ശക്തീ​ക​ര​ണ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന ന​ഷാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും ജി​ല്ലാ എ​ക്സൈ​സ് വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. സി​ന്ധു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​ബി മേ​രി സ്‌​ക​റി​യാ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി​നു വി.​ വ​ര്‍​ഗീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ര്‍ ജെ. ​ഷം​ലാ ബീ​ഗം, ല​ക്ച​റ​ര്‍ അ​നു സാ​റാ ജോ​സ​ഫ്, അ​ധ്യാ​പ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ടൂ​ർ: കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി ശക്തീ​ക​ര​ണ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന ന​ഷാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ടൂ​ര്‍ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും ജി​ല്ലാ എ​ക്സൈ​സ് വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ൺ കെ. ​മ​ഹേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. സ​ന്തോ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​ക്ക​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി​ജു ബെ​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ര​ഞ്ജു കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.