അ​വ​ശ​നി​ല​യി​ലാ​യ വ​യോ​ധി​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു
Monday, July 21, 2025 4:01 AM IST
പ​ത്ത​നം​തി​ട്ട: ബ​ന്ധു​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ഷെ​ഡി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട വ​യോ​ധി​ക​നെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ങ്ങ​മൂ​ഴി സ​ദേ​ശി​യാ​യ മേ​ലേ​ത്ത​റ​യി​ല്‍ വീ​ട്ടി​ല്‍ സോ​മ​നെ​യാ​ണ് (62) ആ​ങ്ങ​മൂ​ഴി കൊ​ച്ചി​ണ്ടി​യി​ല്‍ ദേ​ഹ​മാ​സ​ക​ലം വ്രണ​മാ​യി പു​ഴുവ​രി​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്നാ​ണ് ആ​ങ്ങ​മൂ​ഴി​യി​ലെ ഡി​വൈ​എ​ഫ​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ആ​ര്‍. പ്ര​മോ​ദി​നൊ​പ്പം സ്ഥ​ല​ത്ത് എ​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​ഴി​യാ​ര്‍ സ്റ്റേ​ഷ​നി​ലെ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി.

ദി​വ​സ​ങ്ങ​ളാ​യി ആ​ഹാ​ര​വും വെ​ള്ള​വും ക​ഴി​ക്കാ​തെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന സോ​മ​ന്‍ വേ​ദ​നകൊ​ണ്ട് ക​ര​യു​ക​യാ​യി​രു​ന്നു. ഏ​ക്ക​റ്ക​ണ​ക്കി​ന് ഭൂ​മി ഉ​ണ്ടാ​യി​രു​ന്ന സോ​മ​ന് ഇ​പ്പോ​ള്‍ സ്വ​ന്തം പേ​രി​ല്‍ സ്വ​ത്ത് ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സോ​മ​നെ ബ​ന്ധു​ക്ക​ള്‍ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത് ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടു.