അ​ല്‍​ഫോ​ന്‍​സാ​മ്മ വചനാധിഷ്ഠിത ജീവിതം നയിച്ചവൾ: ബിഷപ് സാമുവൽ മാർ ഐറേനിയസ്
Wednesday, July 23, 2025 3:26 AM IST
ഭ​ര​ണ​ങ്ങാ​നം: ദൈ​വ​ത്തി​ന്‍റെ വ​ച​നം പ​രി​പൂര്‍​ണ​മാ​യി അ​നു​സ​രി​ക്കു​ക​യും ആ​ഘോ​ഷി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്ത പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​തൃ​ക​യി​ല്‍ ത​ന്‍റെ ജീ​വി​ത​ത്തെ ചി​ട്ട​പ്പെ​ടു​ത്തി​യ മക​ളാ​ണ് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​ത ബിഷ​പ് സാ​മു​വ​ല്‍ മാര്‍ ഐറേ​നി​യ​സ്.

വിശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വിശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബിഷപ്. പ്ര​ത്യാ​ശ​യി​ല്ലാ​ത്ത ഒ​രു സ​മൂ​ഹ​ത്തി​ല്‍ പ്ര​ത്യാ​ശ​യു​ടെ പ്ര​വാ​ച​ക​യാ​ണ് അ​ല്‍​ഫോ​ന്‍​സാ​മ്മ​യെ​ന്ന് താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന മധ്യേ ന​ല്‍​കി​യ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഫാ. ​അ​ല​ക്‌​സ് മൂ​ല​ക്കു​ന്നേ​ല്‍, ഫാ. ​ജോ​സ​ഫ് കീ​ര​ഞ്ചി​റ, ഫാ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി, ഫാ. ​മാ​ത്യു കോ​ല​ത്ത്, ഫാ. ​സി​റി​യ​ക് പു​ത്തേ​ട്ട്, ഫാ. ​വി​ന്‍​സെ​ന്‍റ് ക​ദ​ളി​ക്കാ​ട്ടി​ല്‍ പു​ത്ത​ന്‍​പു​ര, ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ക്കു​റ്റ് എ​ന്നി​വ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ല്‍ റം​ശാ പ്രാ​ര്‍​ഥ​ന​യ്ക്കും ഫാ. ​ജോ​സ​ഫ് അ​ട്ടാ​ങ്ങാ​ട്ടി​ല്‍ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​നും കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ഇ​​ന്നത്തെ തിരുക്കർമങ്ങൾ

രാ​വി​ലെ 5.30, 6.45, 8.30, 10.00, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30, 3.30, 5.00, രാ​ത്രി 7.00 - വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ 11.30ന് ​ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. വൈ​കു​ന്നേ​രം 4.30ന് ​റം​ശാ. 6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.