ബാ​ങ്ക് വാ​യ്പ​യി​ലെ ഭീ​ഷ​ണി; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു
Wednesday, July 23, 2025 3:26 AM IST
മ​രി​ച്ച ലീ​ല​യു​ടെ സം​സ്കാ​രം ഇ​ന്ന്

കൊ​ടു​മ​ൺ: സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ഭീ​ഷ​ണി​യേ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി.

കൊ​ടു​മ​ൺ ര​ണ്ടാം കു​റ്റി വേ​ട്ട​ക്കോ​ട്ട് കി​ഴ​ക്കേ​തി​ൽ നീ​ലാം​ബ​ര​ൻ (57), മ​ക​ൻ ദി​പി​ൻ കു​മാ​ർ (27) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. നീ​ലാം​ബ​ര​ന്‍റെ ഭാ​ര്യ ലീ​ല​യെ ( 48) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും അ​ച്ഛ​നെ​യും മ​ക​നെ​യും ഗു​ളി​ക ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. നീ​ലാം​ബ​ര​നെ​യും മ​ക​നെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​സാ​ഫ് ബാ​ങ്ക് കൈ​പ്പ​ട്ടൂ​ർ ശാ​ഖ​യി​ൽ നി​ന്നും എ​ടു​ത്ത വാ​യ്പ​യി​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നേ തു​ട​ർ​ന്നു​ള്ള ഭീ​ഷ​ണി​യി​ൽ കു​ടും​ബം മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നാ​ണ് മൊ​ഴി. 70,000 രൂ​പ അ​ട​യ്ക്കാ​നു​ള്ള താ​യാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​നി​ടെ ഇ​ന്ന​ലെ മ​ട്ടാ​ഞ്ചേ​രി​യി​ലു​ള്ള ജെ​യി​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന 80,000 രൂ​പ നീ​രാ​ലം​ബ​ര​നു കൈ​മാ​റി. ഇ​തു​പ​യോ​ഗി​ച്ച് ബാ​ങ്ക് വാ​യ്പ അ​ട​യ്ക്കാ​നാ​ണ് തീ​രു​മാ​നം.

മ​രി​ച്ച ലീ​ല​യു​ടെ സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ന​ട​ക്കും. നീ​രാ​ലം​ബ​ര​നെ​യും ദി​പി​ൻ കു​മാ​റി​നെ​യും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ഇ​ന്ന് വീ​ട്ടി​ലെ​ത്തി​ക്കും.