ശ​ബ​രി​മ​ല ന​ട തു​റ​ന്നു, നി​റ​പു​ത്ത​രി പൂ​ജ ഇ​ന്ന്
Wednesday, July 30, 2025 3:59 AM IST
പ​ത്ത​നം​തി​ട്ട: നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി അ​രു​ണ്‍​കു​മാ​ര്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30നും 6.30​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍ ന​ട​ക്കും.

സ​ന്നി​ധാ​ന​ത്ത് സ​മ​ര്‍​പ്പി​ക്കു​ന്ന നെ​ല്‍​ക്ക​തി​രു​ക​ള്‍ ത​ന്ത്രി​യു​ടെ കാ​ർ​മി​ക്ത​വ​ത്തി​ൽ പൂ​ജി​ച്ച് ശു​ദ്ധി​വ​രു​ത്തും. തു​ട​ര്‍​ന്ന് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളു​ണ്ടാ​കും. ന​ട​തു​റ​ന്ന് പൂ​ജി​ച്ച നെ​ല്‍​ക്ക​തി​രു​ക​ള്‍ ശ്രൂ​കോ​വി​ലി​ല്‍ ചാ​ര്‍​ത്തി​യ ശേ​ഷം ഭ​ക്ത​ര്‍​ക്ക് പ്ര​സാ​ദ​മാ​യി ന​ല്‍​കും. പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും.

നി​റ​പു​ത്ത​രി​ക്കാ​യു​ള്ള നെ​ല്‍​ക്കതി​രു​ക​ളു​മാ​യി അ​ച്ച​ന്‍​കോ​വി​ല്‍ ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​ന്നി​ധാ​ന​ത്തെ​ത്തി.