യു​വ​തി​യെ വീ​ടു​ക​യ​റി മ​ര്‍​ദി​ച്ച സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍
Tuesday, July 29, 2025 7:26 AM IST
അ​ടൂ​ർ: സൗ​ഹൃ​ദ​ത്തി​ലു​ള്ള പ​ത്തൊ​ന്പ​തു​കാ​രി​യെ വീ​ട്ടി​ല്‍​ക്ക​യ​റി മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ കേ​ബി​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ച്ച യു​വാ​വി​നെ ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടൂ​ര്‍ പ​ന്നി​വി​ഴ പ​രു​ത്തി​യി​ല്‍ താ​ഴെ​തി​ല്‍ ജോ​ബി​ന്‍ ബാ​ബു​വാ​ണ് ( 21) അ​റ​സ്റ്റി​ലാ​യ​ത്. 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ഇ​രു​വ​രും മൂ​ന്നു​വ​ര്‍​ഷ​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്ന് പ​റ​യു​ന്നു.

നി​ര​ന്ത​രം ഫോ​ണ്‍ വി​ളി​ക്കു​ക​യും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യും ചെ​യ്യാ​റു​മു​ണ്ട്. വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന നേ​ര​ത്താ​ണ് ഇ​യാ​ള്‍ അ​തി​ക്ര​മി​ച്ച​ു ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ച​തെ​ന്ന് പോ​ലീ​സി​ൽ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പി​താ​വ് പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ജോ​ബി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്ഐ ആ​ര്‍. ശ്രീ​കു​മാ​ര്‍, എ​സ്‌​സി​പി​ഒ സി​ന്ധു എം. ​കേ​ശ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.