‘ഹ​രി​തം ല​ഹ​രിര​ഹി​തം’പരിപാടി
Tuesday, July 29, 2025 7:26 AM IST
അ​ടൂ​ർ: കേ​ര​ള എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഹ​രി​തം ല​ഹ​രിര​ഹി​തം സം​ഘ​ടി​പ്പി​ച്ചു. അ​ടൂ​ര്‍ സെ​ന്‍റ് സി​റി​ള്‍​സ് കോ​ള​ജി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ക്ഷാ​നി​യ​മം അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 25 വ​യ​സി​ൽ താ​ഴെ​യു​ള്ള ഒ​ട്ട​ന​വ​ധി വി​ദ്യാ​ർ​ഥി​ക​ള്‍ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത്ത​രം ല​ഹ​രി കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ ജോ​ലി സ്വ​പ്നം ഇ​ല്ലാ​താ​വു​ക​യും ഭാ​വിജീ​വി​തം ഇ​രു​ള​ട​യു​ക​യും ചെ​യ്യും. അ​തി​നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​ല്‍ നി​യ​മാ​വ​ബോ​ധം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ സൂ​സ​ന്‍ അ​ല​ക്സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​മ്പാ​ടി മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കി. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ മാ​നേ​ജ​ര്‍ എ​സ്. സ​നി​ല്‍, വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​റി​യാ​മ്മ ത​ര​ക​ന്‍, എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഹ​രീ​ഷ് കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഹ​രി​ഹ​ര​നു​ണ്ണി, കോ​ള​ജ് എ​ന്‍​എ​സ്എ​സ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ മോ​നി​ഷ ലാ​ല്‍, ലി​നി കെ. ​ഏ​ബ്ര​ഹാം, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ദ്രൗ​പ​തി ര​ഘു​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മു​ന്‍ കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​എ​ന്‍.​ ഷി​ബു കു​മാ​ര്‍ ക്ലാ​സ് ന​യി​ച്ചു.