തിരുവല്ല: മര്‍ച്ചന്റ്സ് അസോസിയേഷന്റെ വാര്‍ഷികവും കുടുംബ സംഗമവും വ്യാപാരികള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്കുന്ന സ്നേഹ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനവും കെവിവിഎസ് ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാന് നിര്‍വഹിച്ചു. എഴുപത് വയസു പിന്നിട്ട മുതിന്ന വ്യാപാരികളെആദരിച്ചു.
ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു. വ്യാപാരികളുടെ മക്കളില്‍ കഴിഞ്ഞ വര്‍ഷത്തെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്കി അനുമോദിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സേവന പ്രവര്‍ത്തിന് പത്മശ്രീ കുര്യന് ജോണ്‍ മേളാംപറമ്പിലിനെ ചടങ്ങില്‍ പുരസ്കാരം നല്കി ആദരിച്ചു.
യോഗത്തില്‍ എം. സലിം അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാമ്മൻ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് പ്രിയ മധു, സജി എം.മാത്യൂ, കെ.എം.ആന്‍ഡ്ര്യൂസ്, വര്‍ഗീസ് ജോൺ, എം.കെ. വര്‍ക്കി, മാത്യൂസ് കെ.ജേക്കബ്, ജയ മാത്യൂസ്, ശ്രീനിവാസ് പുറയാറ്റ്, ഷിബു പുതുക്കേരിൽ, രഞ്ജിത്ത് ഏബ്രഹം, ബിനു ഏബ്രഹാം, അബിന്‍ ബക്കര്‍,ജോണ്സണ് തോമസ്, ആർ.ജനാര്ദനന്, പി.എസ്.നിസാമുദ്ദീന്‍, ജി.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.