കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ് : എം​എ​ൽ​എ​യെ രാഷ്‌ട്രീയമായി ആ​ക്ര​മി​ക്കാൻ അ​നു​വ​ദി​ക്കി​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Monday, July 28, 2025 3:34 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ രാ​ത്രി​യി​ൽ തി​രി​കെ ക​ട​ത്താ​ൻ ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​ക്ക​ളാ​ണ് വാ​ഹ​നം ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സി​ന്‍റെ ക​രാ​ർ ചു​മ​ത​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ഗു​ജ​റാ​ത്ത് കേ​ന്ദ്ര​മാ​യു​ള്ള ബാ​ക് ബോ​ൺ ക​ൺ​സ്ട്ര​ക്‌​ഷ​ൻ​സ് ക​മ്പ​നി നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച ഇ​രു​മ്പു​ക​മ്പി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം തി​രി​കെ കൊ​ണ്ടു​പോ​കു​വാ​ൻ ശ്ര​മി​ച്ചി​രു​ന്നു. രാ​ത്രി​യി​ലാ​ണ് വാ​ഹ​ന​വു​മാ​യെ​ത്തി നി​ർ​മാ​ണ സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന ക​മ്പി​ക​ൾ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് എ​ത്തി​യ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​ക്ക​ൾ വാ​ഹ​നം ത​ട​യു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വാ​ഹ​ന​ത്തി​ൽ കൊ​ടി നാ​ട്ടു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യു​മാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജു പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ളി മ​ടു​ക്ക​ക്കു​ഴി, ഷാ​ജി പാ​മ്പൂ​രി, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, മ​നോ​ജ് ചീ​രാ​ൻ​കു​ഴി, ഷി​ജു വാ​ഴൂ​ർ, ജോ​ഷി അ​ഞ്ച​നാ​ട​ൻ, രാ​ഹു​ൽ ബി. ​പി​ള്ള, ദി​ലീ​പ് കൊ​ണ്ടു​പ​റ​ന്പി​ൽ, നാ​സ​ർ സ​ലാം, പി.​എം. അ​ഖി​ൽ, എ​ബി പ​ന​യ്ക്ക​ൽ, മാ​ത്യു ന​ടു​തൊ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.