വീ​ട് ത​ക​ർ​ന്നു​വീ​ണു
Monday, July 28, 2025 3:34 AM IST
ഏ​നാ​ത്ത്: ഏ​നാ​ത്ത് മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കി​ഴ​ക്ക​ട​ത്തു സു​കു​മാ​രി അ​മ്മ​യു​ടെ വീ​ട് ത​ക​ര്‍​ന്നു വീ​ണു. ര​ണ്ടാ​ഴ്ച മു​മ്പ് കാ​റ്റി​ലും മ​ഴ​യി​ലും അ​ടു​ക്ക​ള ഭാ​ഗം ത​ക​ര്‍​ന്നി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യാ​യി​രു​ന്നു.

ഇ​ടി​ഞ്ഞു വീ​ണ സ​മ​യം സു​കു​മാ​രി​അ​മ്മ മു​റി​ക്കു​ള്ളി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റി​യ​തി​നാ​ല്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.