മ​ണി​പ്പു​ഴ​യി​ല്‍ വാ​ഹ​നം ഇ​ടി​ച്ച് പൂ​ച്ച​പ്പു​ലി ച​ത്ത​നി​ല​യി​ൽ
Sunday, July 27, 2025 6:51 AM IST
­തി​രു​വ​ല്ല: മ​ണി​പ്പു​ഴ​യി​ല്‍ പൂ​ച്ച പു​ലി​യെ വാ​ഹ​നം ഇ​ടി​ച്ചു ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ മ​ണി​പ്പു​ഴ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്ത് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റോ​ടെ പ​ത്ര വി​ത​ര​ണ​ക്കാ​ര​നാ​ണ് പൂ​ച്ച​പ്പു​ലി​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്.

മ​ണി​പ്പു​ഴ​യി​ലു​ള്ള ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ള്‍ പ​മ്പി​ന് പി​ന്‍​വ​ശ​ത്തെ കാ​ടു​പി​ടി​ച്ച പു​ര​യി​ട​ത്തി​ല്‍ മൂ​ന്നാ​ഴ്ച മു​മ്പ് പു​ലി​ക്ക് സ​മാ​ന​മാ​യ ജീ​വി​യെ ക​ണ്ട​തി​നേ തു​ട​ര്‍​ന്ന് നാ​ടാ​കെ ഭീ​തി പ​ട​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് റാ​ന്നി​യി​ല്‍ നി​ന്നും എ​ത്തി​യ വ​ന​പാ​ല​ക സം​ഘം ക​ണ്ട​ത് പൂ​ച്ച​പ്പു​ലി ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സം​ഭ​വം അ​റി​ഞ്ഞ് റാ​ന്നി​യി​ല്‍ നി​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി. ജ​ഡം റാ​ന്നി​യി​ല്‍ എ​ത്തി​ച്ച് പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്ത ശേ​ഷം മ​റ​വു ചെ​യ്ത​താ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.