പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള വോട്ടർപട്ടിക പ്രഖ്യാപിച്ച തീയതിയിൽ ലഭ്യമാക്കാതെ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾക്ക് ചോർത്തി നല്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം ആരംഭിച്ചതായും ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി സിപിഎം നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങി പുനഃക്രമീകരിച്ചു. വോട്ടമാരെ വെട്ടി നീക്കിയും വാർഡുകളുടേയും ഡിവിഷനുകളുടേയും സ്വാഭാവിക അതിരുകൾ മാറ്റിമറിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണം മൂലമുള്ള ഭരണ വിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയം മൂലം ഏത് മാർഗം ഉപയോഗിച്ചും ഭരണം നേടുവാൻ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് യോഗം മുന്നറിയിപ്പ് നല്കി.
കെപിസിസി ജനറൽ സെക്രട്ടറി എം. എം. നസീർ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി . പഴകുളം മധു, മുൻ എംഎൽഎ മാലേത്ത് സരളാദേവി, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല,
ഡിസിസി ഭാരവാഹികളായ റോബിൻ പീറ്റർ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ടി. കെ. സാജു, റെജി തോമസ്, കെ. ജാസിംകുട്ടി, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, ഡി. എൻ. തൃദീപ്, സതീഷ് കെ പണിക്കർ, ലാലു ജോൺ, എസ്. വി. പ്രസന്നകുമാർ, ഏഴംകുളം അജു, ഷാം കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.