മു​ങ്ങി​മ​രി​ച്ചു
Friday, July 25, 2025 4:08 AM IST
തി​രു​വ​ല്ല: വ​ള്ള​ത്തി​ലെ യാ​ത്ര​യ്ക്കി​ടെ വെ​ള്ള​ത്തി​ൽ വീ​ണ മൊ​ബൈ​ൽ ഫോ​ൺ തി​ര​യു​ന്ന​തി​നി​ടെ മു​ങ്ങി മ​രി​ച്ചു.

നെ​ടു​മ്പ്രം വ​ട​ക്കേ​തി​ൽ ഷാ​ജി​യാ​ണ് (50) മു​ങ്ങി മ​രി​ച്ച​ത്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പൊ​ടി​യാ​ടി​യി​ൽ വെ​ള്ളം​നി​റ​ഞ്ഞു കി​ട​ന്ന പാ​ട​ത്താ​ണ് സം​ഭ​വം.​വ​ള്ള​ത്തി​ൽ പോ​ക​വേ ഫോ​ൺ വെ​ള്ള​ത്തി​ൽ വീ​ണു.

തി​ര​യു​ന്ന​തി​നി​ട​യി​ൽ ആ​ഴ​മു​ള്ള​തും മു​ള​ക​ൾ വീ​ണു​കി​ട​ക്കു​ന്ന​തു​മാ​യ ഭാ​ഗ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.